Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: സ്കോട്‌ലന്‍ഡിനെതിരെ നമീബിയക്ക് ടോസ്

ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് സ്കോട്‌ലന്‍ഡ് ഇറങ്ങുന്നത്. പരിക്കേറ്റ കെയ്ല്‍ കോയ്റ്റസര്‍ക്ക് പകരം ക്രെയ്ഗ് വാലസ് സ്കോട്‌ലന്‍ഡിന്‍രെ അന്തിമ ഇലവനിലെത്തി.

T20 World Cup 2021: Namibia won the toss against Scotland
Author
Abu Dhabi - United Arab Emirates, First Published Oct 27, 2021, 7:12 PM IST

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ(Scotland) ടോസ് നേടിയ നമീബിയ(Namibia) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പില്‍ നമീബിയയുടെ ആദ്യ മത്സരമാണിത്. സ്കോട്‌ലന്‍ഡാകട്ടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് കനത്ത തോല്‍വി വഴങ്ങിയിരുന്നു.

ലോകകപ്പിൽ യോഗ്യതാറൗണ്ട് കടന്നാണ് നമീബിയ സൂപ്പര്‍ 12 പോരാട്ടത്തിന് അര്‍ഹത നേടിയത്. ആദ്യ ജയമാണ് സ്കോട്‌ലന്‍ഡ് പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ത്രയത്തിന് മുന്നിലാണ് സ്കോട്‌ലന്‍ഡ് തകര്‍ന്നടിഞ്ഞത്.

ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് സ്കോട്‌ലന്‍ഡ് ഇറങ്ങുന്നത്. പരിക്കേറ്റ കെയ്ല്‍ കോയ്റ്റസര്‍ക്ക് പകരം ക്രെയ്ഗ് വാലസ് സ്കോട്‌ലന്‍ഡിന്‍രെ അന്തിമ ഇലവനിലെത്തി.

യോഗ്യതാ റൗണ്ടില്‍ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് തകർന്നടിഞ്ഞ നമീബിയ തുടരെ രണ്ട് ജയം നേടിയാണ് ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര്‍ 12ലെത്തി ചരിത്രനേട്ടം സ്വന്തമാക്കിയത്. അയര്‍ലന്‍ഡിനെയും നെതര്‍ലന്‍ഡ്സിനെയും വീഴ്ത്തിയായിരുന്നു  നമീബിയയുടെ മുന്നേറ്റം.

ഇന്ത്യയും പാക്കിസ്ഥാനും ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനുമെല്ലാം ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ മികച്ച പ്രകടനമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.

സ്കോട്‌ലന്‍ഡ് പ്ലേയിംഗ് ഇലവന്‍: George Munsey, Matthew Cross(w), Calum MacLeod, Richie Berrington(c), Craig Wallace, Michael Leask, Chris Greaves, Mark Watt, Josh Davey, Safyaan Sharif, Bradley Wheal.

നമീബിയ പ്ലേയിംഗ് ഇലവന്‍: Craig Williams, Zane Green(w), Gerhard Erasmus(c), David Wiese, Michael van Lingen, JJ Smit, Jan Frylinck, Pikky Ya France, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz.

Follow Us:
Download App:
  • android
  • ios