Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: കിവീസിന്‍റെ ചിറകരിഞ്ഞ് ഹാരിസ് റൗഫ്; പാക്കിസ്ഥാന് 135 റണ്‍സ് വിജയലക്ഷ്യം

ജെയിംസ് നീഷാം വന്നപോലെ മടങ്ങിയതിന് പിന്നാലെ നിലയുറപ്പിച്ച വില്യംസണ്‍ സ്കോറിംഗ് വേഗം കൂട്ടാന്‍ തുടങ്ങിയ ഘട്ടത്തില്‍ ഹസന്‍ അലിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത് കിവീസിന് തിരിച്ചടിയായി. ഒരു സിക്സും രണ്ട് ഫോറും പറത്തിയ വില്യംസണ്‍ 26 പന്തില്‍ 25 റണ്‍സെടുത്തു.

T20 World Cup 2021:New Zealand set 135 runs target for Pakistan
Author
Sharjah - United Arab Emirates, First Published Oct 26, 2021, 9:24 PM IST

ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ (PAKvNZ) പാക്കിസ്ഥാന് 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 27 റണ്‍സെടുത്ത ഓപ്പണര്‍ ഡാരില്‍ മിച്ചലും ഡേവോണ്‍ കോണ്‍വെയുമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍മാര്‍. 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഹാരിസ് റൗഫാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്.

അഫ്രീദിക്കെതിരെ കരുതലോടെ, അന്തകനായത് ഹാരിസ് റൗഫ്

ഇന്ത്യയുടെ മുന്‍നിര തകര്‍ത്തെറിഞ്ഞ ഷാഹിന്‍ അഫ്രീദിക്കെതിരെ കരുതലോടെയാണ് കിവീസ് തുടങ്ങിയത്. അഫ്രീദിയുടെ ആദ്യ ഓവര്‍ മെയ്ഡിനായി. അഞ്ചാം ഓവറില്‍ ഹാരിസ് റൗഫാണ് പാക്കിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അഞ്ചോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സിലെത്തിയ കിവീസിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ(17) മടക്കി റൗഫ് വിക്കറ്റ് വേട്ട തുടങ്ങി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും പ്രതീക്ഷ നല്‍കിയെങ്കിലും മിച്ചലിനെ വീഴ്ത്തി ഇമാദ് വാസിം ആ പ്രതീക്ഷ തകര്‍ത്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ജെയിംസ് നീഷാം വന്നപോലെ മടങ്ങിയതിന് പിന്നാലെ നിലയുറപ്പിച്ച വില്യംസണ്‍ സ്കോറിംഗ് വേഗം കൂട്ടാന്‍ തുടങ്ങിയ ഘട്ടത്തില്‍ ഹസന്‍ അലിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത് കിവീസിന് തിരിച്ചടിയായി. ഒരു സിക്സും രണ്ട് ഫോറും പറത്തിയ വില്യംസണ്‍ 26 പന്തില്‍ 25 റണ്‍സെടുത്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും ഷാര്‍ജയിലെ സ്ലോ പിച്ചില്‍ പിടിച്ചു നില്‍ക്കാനായില്ല. ഡെവോണ്‍ കോണ്‍വെ(27) നടത്തിയ പോരാട്ടം കിവീസിനെ 100 കടത്തി. ഗ്ലെന്‍ ഫിലിപ്സിനെയും(13) ഡെവോണ്‍ കോണ്‍വെയയും(27) മടക്കി ഹാരിസ് റൗഫ് തന്നെയാണ് കിവീസിന്‍റെ നടുവൊടിച്ചതും. റൗഫ് നാലോവറില്‍ 22 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വാസിമും ഷഹീന്‍ അഫ്രീദിയും മുഹമ്മദ് ഹഫീസും ഓരോ വിക്കറ്റെടുത്തു. പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്.

പാകിസ്ഥാന്‍ ടീം: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi

ന്യൂസിലന്‍ഡ് ടീം: Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway, Glenn Phillips, James Neesham, Tim Seifert(w), Mitchell Santner, Ish Sodhi, Tim Southee, Trent Boult

Follow Us:
Download App:
  • android
  • ios