അഞ്ചാമനായി ക്രീസിലെത്തി 48 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും സഹിതം സദ്രാന്‍ 73 റണ്‍സ് നേടി

അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ(NZ vs AFG) അഫ്‌ഗാനിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ നേടാനായില്ലെങ്കിലും ബാറ്റിംഗില്‍ നജീബുള്ള സദ്രാന്‍(Najibullah Zadran) താരമായിരുന്നു. അഞ്ചാമനായി ക്രീസിലെത്തി 48 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും സഹിതം സദ്രാന്‍ 73 റണ്‍സ് നേടി. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ(Afghanistan) മിന്നും റെക്കോര്‍ഡ് താരത്തിന്‍റെ പേരിലായി. 

ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു അഫ്‌ഗാന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോറാണ് നജീബുള്ള സദ്രാന്‍ കിവീസിനെതിരെ പേരിലാക്കിയത്. 2014ല്‍ ഹോങ്കോംഗിനെതിരെ 68 റണ്‍സ് നേടിയ മുഹമ്മദ് ഷഹ്‌സാദിന്‍റെ പേരിലായിരുന്നു മുമ്പത്തെ റെക്കോര്‍ഡ്. മുന്‍ നായകനും ഈ ലോകകപ്പിനിടെ വിരമിച്ച താരവുമായ അസ്‌ഗര്‍ അഫ്‌ഗാന്‍ 2016ല്‍ കൊല്‍ക്കത്തയില്‍ ശ്രീലങ്കയ്‌ക്കെതിരെ 62 റണ്‍സ് നേടിയതാണ് മൂന്നാം സ്ഥാനത്ത്. 

ഒറ്റയാനായി നജീബുള്ള സദ്രാന്‍ 

അബുദാബിയില്‍ നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 124 റണ്‍സ് നേടി. 19 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ കിവീസിനെ 15 റണ്‍സെടുത്ത ഗുല്‍ബാദിന്‍ നൈബിനും 14 റണ്‍സെടുത്ത നായകന്‍ മുഹമ്മദ് നബിക്കുമൊപ്പം കരകയറ്റിയത് തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി നജീബുള്ള സദ്രാനാണ്. ഗുര്‍ബാസ് പുറത്തായ ശേഷം ആറാം ഓവറിലെ രണ്ടാം പന്തില്‍ ക്രീസിലെത്തിയ സദ്രാന്‍റെ പോരാട്ടം 19-ാം ഓവര്‍ വരെ നീണ്ടുനിന്നു. രണ്ടാം പന്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് നജീബുള്ളയെ നീഷമിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. 

Scroll to load tweet…

ഹസ്രത്തുള്ള സസാസ്(2), മുഹമ്മദ് ഷഹ്‌സാദ്(4), റഹ്‌മാനുള്ള ഗുര്‍ബാസ്(6), കരീം ജനാത്ത്(2), റാഷിദ് ഖാന്‍(3), മുജീബ് ഉര്‍ റഹ്‌മാന്‍(0) എന്നിങ്ങനെയാണ് മറ്റ് അഫ്‌ഗാന്‍ താരങ്ങളുടെ സ്‌കോര്‍. ന്യൂസിലന്‍ഡിനായി ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും ടിം സൗത്തി രണ്ടും ആദം മില്‍നെയും ജയിംസ് നീഷമും ഇഷ് സോഥിയും ഓരോ വിക്കറ്റും വീഴ്‌ത്തി. 

T20 World Cup| ഇന്ത്യയുടെ പ്രതീക്ഷകള്‍ കെട്ടടങ്ങുന്നു? അഫ്ഗാനെതിരെ കിവീസിന് കുഞ്ഞന്‍ വിജയലക്ഷ്യം