പാക് താരം മുഹമ്മദ് ഹഫീസിനെ ബൗണ്ടറിലൈനിലെ മുഴുനീള ക്യാച്ചില്‍ ദേവോണ്‍ കോണ്‍വേ മടക്കുകയായിരുന്നു

ഷാര്‍ജ: തലയില്‍ കൈവച്ചുകൊണ്ടല്ലാതെ ഈ ക്യാച്ച് കാണാന്‍ ആരാധകര്‍ക്കാവില്ല. ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാന്‍-ന്യൂസിലന്‍ഡ്(PAK vs NZ) മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ക്യാച്ച് പിറവിയെടുത്തത്. പാക് താരം മുഹമ്മദ് ഹഫീസിനെ(Mohammad Hafeez) ബൗണ്ടറിലൈനിലെ മുഴുനീള ഡൈവിംഗില്‍ ദേവോണ്‍ കോണ്‍വേ(Devon Conway) മടക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ 11-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്‍റ്‌നറെ ബൗണ്ടറിയിലേക്ക് പായിക്കാനായിരുന്നു ഹഫീസിന്‍റെ ആലോചന. എന്നാല്‍ തന്‍റെ ഇടത്തേക്ക് ചാടി കോണ്‍വേ സാഹസികമായി പന്ത് വരുതിയിലാക്കി. ആറ് പന്തില്‍ ഒരു ബൗണ്ടറി സഹിതം 11 റണ്‍സേ ഹഫീസിന് നേടാനായുള്ളൂ. ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി ഇത്. 

കാണാം കോണ്‍വേയുടെ ക്യാച്ച്

നേരത്തെ ബാറ്റിംഗിലും കോണ്‍വേ മികവ് കാട്ടിയിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 27 റണ്‍സെടുത്ത ഓപ്പണര്‍ ഡാരില്‍ മിച്ചലും ഡേവോണ്‍ കോണ്‍വെയുമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍മാര്‍. 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഹാരിസ് റൗഫാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്.

ടി20 ലോകകപ്പ്: ബാബറിനെ വീഴ്ത്തി സൗത്തി, കിവീസിനെതിരെ പാക്കിസ്ഥാന് ഭേദപ്പെട്ട തുടക്കം