ടോസ് നേടി ക്രീസിലിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തിലെ ഓപ്പണര്‍ ആന്ദ്രെ ഫ്ലെച്ചറിനെ(2) തുടക്കത്തിലെ നഷ്ടമായി. വണ്‍ ഡൗണായി ഇറങ്ങിയ ക്രിസ് ഗെയ്ല്‍ 30 പന്തില്‍ രണ്ട് ബൗണ്ടറിയോടെ 20 രണ്‍സ് മാത്രമെടുത്തപ്പോള്‍ ഓപ്പണര്‍ ലെന്‍ഡന്‍ സിമണ്‍സ്(23 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായി).

ദുബായ്: ടി20 ലോകപ്പിന്(ICC T20 World Cup 2021) മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ(West Indies) പാക്കിസ്ഥാന്(Pakistan) ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ക്രിസ് ഗെയ്ല്‍(Chris Gayle) അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ വിന്‍ഡീസിനായുള്ളു.

131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസം അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 130-7, പാക്കിസ്ഥാന്‍ 15.3 ഓവറില്‍ 131-3.

ടോസ് നേടി ക്രീസിലിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തിലെ ഓപ്പണര്‍ ആന്ദ്രെ ഫ്ലെച്ചറിനെ(2) തുടക്കത്തിലെ നഷ്ടമായി. വണ്‍ ഡൗണായി ഇറങ്ങിയ ക്രിസ് ഗെയ്ല്‍ 30 പന്തില്‍ രണ്ട് ബൗണ്ടറിയോടെ 20 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഓപ്പണര്‍ ലെന്‍ഡന്‍ സിമണ്‍സ്(23 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായി). റോസ്റ്റണ്‍ ചേസിനും(9) ക്രീസില്‍ അധികം ആയുസുണ്ടായില്ല.

Also Read: രാജാവ്' എത്തിയാല്‍ പറയേണ്ടല്ലോ...മടങ്ങിവരവില്‍ ധോണിക്ക് ഊഷ്‌മള സ്വീകരണവുമായി ബിസിസിഐ

ഹെറ്റ്മെയറും(24 പന്തില്‍ 28), ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡും(10 പന്തില്‍ 23) നടത്തിയ പോരാട്ടമാണ് വിന്‍ഡീസിനെ 130ല്‍ എത്തിച്ചത്. പാക്കിസ്ഥാനുവേണ്ടി ഹസന്‍ അലിയും ഹാരിസ് റൗഫും ഷഹീന്‍ അഫ്രീദിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ മുഹമ്മദ് റിസ്‌വാനും(13) ബാബര്‍ അസമും ചേര്‍ന്ന് പവര്‍പ്ലേയില്‍ പാക്കിസ്ഥാന് മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.3 ഓവറില്‍ 36 റണ്‍സടിച്ചു. റിസ്‌വാനെ രവി രാംപോള്‍ പുറത്താക്കിയശേഷം രണ്ടാം വിക്കറ്റില്‍ ഫക്കര്‍ സമനുമൊത്ത്(46*) അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബാബര്‍ അസം പാക്കിസ്ഥാനെ വിജയത്തിന് അടുത്തെത്തിച്ചു.

Also Read: ദ്രാവിഡ് എന്തുകൊണ്ട് ഇന്ത്യന്‍ പരിശീലകനാകും; ഇക്കാരണങ്ങള്‍ ധാരാളമെന്ന് സല്‍മാന്‍ ബട്ട്

അര്‍ധസെഞ്ചുറി( 41 പന്തില്‍ 50) പിന്നിട്ടതിന് പിന്നാലെ ബാബര്‍ അസമും നേരിട്ട ആദ്യ പന്തില്‍ മുഹമ്മദ് ഹഫീസും പുറത്തായെങ്കിലും ഫക്കര്‍ സമനുമൊത്ത് ഷൊയൈബ് മാലിക്ക്(14*) പാക്കിസ്ഥാനെ ജയത്തിലെത്തിച്ചു. ലോകകപ്പില്‍ 24ന് ഇന്ത്യയുമായാണ് പാക്കിസ്ഥാന്‍റെ ആദ്യ മത്സരം.