ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചെത്തുന്ന പാക്കിസ്ഥാന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ നമീബിയക്കാവുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ നമീബിയക്കെതിരെ(Namibia) ടോന് നേടിയ പാക്കിസ്ഥാന്‍(Pakistan) ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് ജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന് നമീബിയക്കെതിരെ ജയിച്ചാല്‍ സെമിയില്‍ സ്ഥാനം ഉറപ്പിക്കാം. അതേസമയം, മൂന്ന് കളികളില്‍ ഒരു ജയവുമായി നാലാം സ്ഥാനത്താണ് നമീബിയ.

Scroll to load tweet…

ഇന്ത്യയെയും ന്യൂസിലന്‍ഡിനെയും അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചെത്തുന്ന പാക്കിസ്ഥാന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ നമീബിയക്കാവുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെ സൂപ്പര്‍ 12 പോരാട്ടം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്.

അതേസമയം, കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നമീബിയ രണ്ട് മാറ്റങ്ങള്‍ വരുത്തി. പിക്കി യാ ഫ്രാന്‍സിനും ബെര്‍ണാഡ് സ്കോള്‍ട്സിനും പകരം സ്റ്റീഫന്‍ ബാര്‍ഡും ബെന്‍ ഷിക്കിംഗോയും നമീബിയയുടെ അന്തിമ ഇലവനിലെത്തി.

Namibia (Playing XI): Stephan Baard, Michael van Lingen, Craig Williams, Gerhard Erasmus(c), Jan Nicol Loftie-Eaton, Zane Green(w), David Wiese, JJ Smit, Jan Frylinck, Ruben Trumpelmann, Ben Shikongo.

Pakistan (Playing XI): Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Shadab Khan, Imad Wasim, Hasan Ali, Haris Rauf, Shaheen Afridi.