Asianet News MalayalamAsianet News Malayalam

ഒടുവില്‍ ഡി കോക്ക് മുട്ടുകുത്തി, ശ്രീലങ്കക്കെതിരെ പ്ലേയിംഗ് ഇലവനില്‍

ഇത് ക്വിന്‍റണ്‍ ഡി കോക്കിന്‍റെ പ്രശ്നമായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്‍റെ പ്രാധാന്യം താന്‍ മനസിലാക്കുന്നുവെന്നും ഡി കോക്ക് കുറിപ്പില്‍ പറഞ്ഞു.

T20 World Cup 2021: Quinton de Kock returns to South Africa XI after u-turn on taking knee
Author
Sharjah - United Arab Emirates, First Published Oct 30, 2021, 3:55 PM IST

ഷാര്‍ജ: വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം(Black Lives Matter ) പ്രകടിപ്പിക്കുന്നതിനായി മത്സരത്തിന് മുമ്പ് കളിക്കാരെല്ലാം മുട്ടുകുത്തി(taking knee) നില്‍ക്കണമെന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിര്‍ദേശം ഒടുവില്‍ ക്വിന്‍റണ്‍ ഡി കോക്കും(Quinton de Kock) അംഗീകരിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന് മുന്നോടിയായി മുട്ടുകുത്താന്‍ വിസമ്മതിച്ച ഡി കോക്ക് മത്സരത്തില്‍ നിന്ന് അവസാന നിമിഷം പിന്‍മാറിയത് വിവാദമായിരുന്നു.

T20 World Cup 2021: Quinton de Kock returns to South Africa XI after u-turn on taking kneeഎന്നാല്‍ സംഭവത്തില്‍ ടീമിലെ സഹതാരങ്ങളോടും രാജ്യത്തെ ജനങ്ങളോടും മാപ്പു പറഞ്ഞ ഡി കോക്ക് ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ മുട്ടുകുത്താമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. തുടര്‍ന്നാണ് താരത്തെ ശ്രീലങ്കക്കെതിരായ പോരാട്ടത്തിനുള്ള അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. മത്സരത്തിന് മുമ്പ് സഹതാരങ്ങള്‍ക്കൊപ്പം ഡി കോക്ക് മുട്ടുകുത്തുകയും ചെയ്തു.

Also Read: ടി20 ലോകകപ്പ്: മുട്ടിലിരുന്ന് പ്രതിഷേധിക്കാതെ ക്വിന്‍റൺ ഡി കോക്ക്; വിവാദം കത്തിക്കാതെ ബവൂമ, അഭിനന്ദനപ്രവാഹം

ടീം അംഗങ്ങളോടും നാട്ടിലെ ജനങ്ങളോടും മാപ്പു പറയുന്നുവെന്ന് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട ഡി കോക്കിന്‍റെ ക്ഷമാപണ കുറിപ്പില്‍ വ്യക്താക്കിയിരുന്നു. ഇത് ക്വിന്‍റണ്‍ ഡി കോക്കിന്‍റെ പ്രശ്നമായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്‍റെ പ്രാധാന്യം താന്‍ മനസിലാക്കുന്നുവെന്നും ഡി കോക്ക് കുറിപ്പില്‍ പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന കളിക്കാരനെന്ന നിലയില്‍ ഇത് തന്‍റെയും ടീം അംഗങ്ങളുടെയും ഉത്തരവാദിത്തമാണെനന്നും ഇതിലൂടെ മഹത്തായ മാതൃക സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ഡി കോക്ക് പറഞ്ഞു.

Also Read: ടി20 ലോകകപ്പ്: 'ഞാന്‍ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ തയ്യാറാണ്'; മാപ്പ് പറഞ്ഞ് ക്വിന്റണ്‍ ഡി കോക്ക്

ഞാന്‍ മുട്ടുകുത്തുന്നത് കൊണ്ട് മറ്റുള്ളവര്‍ക്ക് അതൊരു പാഠമാകുമെങ്കില്‍ മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുമെങ്കില്‍ അത് ചെയ്യുന്നതില്‍ എനിക്ക് സന്തോഷമേയുള്ളുവെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പുറത്തുവിട്ട ഡി കോക്കിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios