ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണര്‍മാരായ നിസങ്കയും കുശാല്‍ പെരേരയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുശാല്‍ പെരേരയെ(7) നോര്‍ട്യ മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ചരിത അസലങ്കക്കൊപ്പം(14 പന്തില്‍ 21) മികച്ച കൂട്ടുകെട്ടുണ്ടാക്കിയ നിസങ്ക ലങ്കയെ 50 കടത്തി.

ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ(Sri Lanka) ദക്ഷിണാഫ്രിക്കക്ക്(South Africa ) 143 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണര്‍ പാതും നിസങ്കയുടെ അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ 142 റണ്‍സിന് ഓള്‍ ഔട്ടായി. ദക്ഷിണാഫ്രിക്കക്കായി തബ്രൈസ് ഷംസിയും(Tabraiz Shamsi) പ്രിട്ടോറിയസും(Dwaine Pretorius) മൂന്ന് വിക്കറ്റ് വീതമെടുത്തു.

View post on Instagram

ഭേദപ്പെട്ട തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണര്‍മാരായ നിസങ്കയും കുശാല്‍ പെരേരയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുശാല്‍ പെരേരയെ(7) നോര്‍ട്യ മടക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ ചരിത അസലങ്കക്കൊപ്പം(14 പന്തില്‍ 21) മികച്ച കൂട്ടുകെട്ടുണ്ടാക്കിയ നിസങ്ക ലങ്കയെ 50 കടത്തി. ഒമ്പതാം ഓവറില്‍ 61-1 എന്ന മികച്ച നിലയിലയിലായിരുന്ന ലങ്ക വളരെ വേഗമാണ് തകര്‍ന്നടിഞ്ഞത്. അസലങ്ക(14 പന്തില്‍ 21) റണ്ണൗട്ടായതോടെ ലങ്കയെ കാത്തിരുന്നത് കൂട്ടത്തകര്‍ച്ചയായിരുന്നു. അസലങ്കക്ക് പിന്നാലെ ഭാനുക രജപക്സെ(0), അവിഷ്ക ഫെര്‍ണാണ്ടോ(3), വാനിദു ഹസരങ്ക(4) എന്നിവര്‍ നിലയുറപ്പിക്കാതെ മടങ്ങിയതോടെ ലങ്ക 91-5ലേക്ക് കൂപ്പുകുത്തി.

View post on Instagram

നിസങ്കയുടെ പോരാട്ടം

ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഒറ്റയാള്‍ പോരാട്ടം തുടര്‍ന്ന നിസങ്കയാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. പത്തൊമ്പതാം ഓവറില്‍ നിസങ്ക(58 പന്തില്‍ 72) പുറത്തായതോടെ 150 കടക്കാമെന്ന ലങ്കന്‍ മോഹം പൊലിഞ്ഞു. ക്യാപ്റ്റന്‍ ദസന്‍ ഷനക മാത്രമാണ് പിന്നീട് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. 46 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിസങ്ക ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് 58 പന്തില്‍ 72 റണ്‍സടിച്ചത്.

View post on Instagram

ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസും തബ്രൈസ് ഷംസിയും 17 റണ്‍സ് വീതം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നാലോവറില്‍ 27 റണ്‍സിന് നോര്‍ട്യ രണ്ട് വിക്കറ്റെടുത്തു.