Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ അഫ്ഗാന് ടോസ്, ഇരു ടീമിനും ജീവന്‍മരണപ്പോരാട്ടം

ഏഷ്യാ കപ്പില്‍ കിരീടം നേടിയ തിളക്കത്തില്‍ ലോകകപ്പിനെത്തിയ ശ്രീലങ്കക്ക് മികവ് കാട്ടാനായില്ല. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു തുടങ്ങിയ ശ്രീലങ്ക ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ വമ്പന്‍ തോല്‍വി വഴങ്ങി

T20 World Cup 2022: Afghanistan vs Sri Lankawon the toss Sri Lanka
Author
First Published Nov 1, 2022, 9:24 AM IST

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഒന്നില്‍ അവസാന സ്ഥാനത്തുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. സെമി സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. മൂന്ന് കളികളില്‍ അഫ്ഗാനും ശ്രീലങ്കക്കും  രണ്ട് പോയന്‍റ് വീതമാണുള്ളത്. ഇന്ന് തോല്‍ക്കുന്ന ടീമിന്‍റെ സെമി സാധ്യത ഏതാണ്ട് അവസാനിക്കും.

ഏഷ്യാ കപ്പില്‍ കിരീടം നേടിയ തിളക്കത്തില്‍ ലോകകപ്പിനെത്തിയ ശ്രീലങ്കക്ക് മികവ് കാട്ടാനായില്ല. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു തുടങ്ങിയ ശ്രീലങ്ക ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ വമ്പന്‍ തോല്‍വി വഴങ്ങി. മഴ മൂലം ന്യൂസിലന്‍ഡിനെതിരായ മത്സരം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിക്കപ്പെട്ട അഫ്ഗാന് അയര്‍ലന്‍ഡിനെതിരായ മത്സരവും ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടിവന്നു.

സെമിയിലെത്താന്‍ കടുത്ത പോരാട്ടം

ഗ്രൂപ്പ് ഒന്നില്‍ സെമി ഫൈനല്‍ ഉറപ്പിച്ചുവെന്ന് ആര്‍ക്കും ഉറപ്പ് പറയാനായിട്ടില്ല. അഞ്ച് പോയന്‍റുള്ള ന്യൂസിലന്‍ഡാണ് സെമിയിലേക്ക് കാലെടുത്തുവെച്ചുവെന്ന് പറയാവുന്ന ഒരേയൊരു ടീം. രണ്ട് മത്സരം ബാക്കിയുള്ള ന്യൂസിലന്‍ഡിന് ഒരു കളിയെങ്കിലും ജയിച്ചാല്‍ സെമിയിലെത്താം. ഓസ്ട്രേലിയക്കും അഞ്ച് പോയന്‍റുണ്ടെങ്കിലും ഒരു മത്സരം മാത്രമാണ് അവര്‍ക്കിനി അവശേഷിക്കുന്നത്. അഫ്ഗാനിസ്ഥാന് എതിരാളികള്‍ എന്ന ആനുകൂല്യം ഓസീസിനുണ്ട്.

3 പോയന്‍റുള്ള ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനെപ്പോലെ രണ്ട് മത്സരം അവശേഷിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡും അവസാന മത്സര്തില്‍ ശ്രീലങ്കയുമാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍ എന്നതിനാല്‍ ഓസ്ട്രേലിയയെക്കാള്‍ വലിയ വെല്ലുവിളിയാണ് അവര്‍ക്ക് മുന്നിലുള്ളത്. അയര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്ക് സാങ്കേതികമായി ഇപ്പോഴും സാധ്യതകളുണ്ട്.

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Maheesh Theekshana, Pramod Madushan, Lahiru Kumara, Kasun Rajitha.

അഫ്ഗാനിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: (Playing XI): Rahmanullah Gurbaz(w), Usman Ghani, Ibrahim Zadran, Gulbadin Naib, Najibullah Zadran, Mohammad Nabi(c), Azmatullah Omarzai, Rashid Khan, Mujeeb Ur Rahman, Fareed Ahmad Malik, Fazalhaq Farooqi.

Follow Us:
Download App:
  • android
  • ios