Asianet News MalayalamAsianet News Malayalam

സസ്പെന്‍സ് ത്രില്ലറിനൊടുവില്‍ ആന്‍റി ക്ലൈമാക്സ്,ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്‍റെ അവസാന ഓവറില്‍ സംഭവിച്ചത്

പിന്നീടായിരുന്നു വിജയത്തില്‍ നിര്‍ണായകമായ കോലിയുടെ സിക്സ് പിറന്നത്. നവാസിന്‍റെ നാലം പന്ത് ഫുള്‍ട്ടോസ്. കോലി സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ ഇഫ്തിഖര്‍ അഹമ്മദിന്‍റെ കൈകളില്‍ പന്ത് സിക്സായി. ഷോട്ട് പൂര്‍ത്തിയാക്കിയശേഷം നോ ബോളിനായി കോലിയുടെ അപ്പീല്‍.

T20 World Cup 2022: What happened in the dramatic last over of India vs Pakistan Match
Author
First Published Oct 23, 2022, 5:58 PM IST

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയികളായി തിരിച്ചു കയറുമ്പോള്‍ ഒരു സസ്പെന്‍സ് ത്രില്ലര്‍ പോലെ നാടകീയമായിരുന്നു മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവര്‍. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. ആദ്യ പന്തില്‍ തന്നെ ഹാര്‍ദ്ദിക് പാണ്ഡ്യ കൂറ്റനടിക്ക് ശ്രമിച്ചു. എന്നാല്‍ ഹാര്‍ദ്ദിക്കിന് പിഴച്ചു. പന്ത് ബാബര്‍ അസമിന്‍റെ കൈയിലൊതുങ്ങി.

ഇന്ത്യക്ക് ജയിക്കാന്‍ അഞ്ച് പന്തില്‍ 16 റണ്‍സ്. ഫിനിഷറായ ദിനേശ് കാര്‍ത്തിക് ക്രീസില്‍. നേരിട്ട ആദ്യ പന്ത് തന്നെ ക്രീസ് വിട്ട് ചായിടിറങ്ങിയ കാര്‍ത്തിക്കിന് നേരെ നവാസിന്‍റെ ഫുള്‍ടോസ്. നോബോളായിരുന്നോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഫ്രണ്ട് ഫൂട്ടില്‍ ക്രീസ് വിട്ടിറങ്ങിയതിനാല്‍ നോബോളായില്ല. ആ പന്തില്‍ ഒരു റണ്‍ മാത്രം. ഇന്ത്യന്‍ ലക്ഷ്യം നാലു പന്തില്‍ 15. മുഹമ്മദ് നവാസിന്‍റെ മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് ഓടിയെടുത്തു. ലക്ഷ്യം മൂന്ന് പന്തില്‍ 13.

പിന്നീടായിരുന്നു വിജയത്തില്‍ നിര്‍ണായകമായ കോലിയുടെ സിക്സ് പിറന്നത്. നവാസിന്‍റെ നാലം പന്ത് ഫുള്‍ട്ടോസ്. കോലി സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ ഇഫ്തിഖര്‍ അഹമ്മദിന്‍റെ കൈകളില്‍ തട്ടി പന്ത് സിക്സായി. ഷോട്ട് പൂര്‍ത്തിയാക്കിയശേഷം നോ ബോളിനായി കോലിയുടെ അപ്പീല്‍. അരക്ക് മുകളിലുള്ള ഫുള്‍ട്ടോസായതിനാല്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ പാക് നായകന്‍ ബാബര്‍ അസം അമ്പയര്‍മാരോട് തര്‍ക്കിച്ചെങ്കിലും അത് നോ ബോളാണെന്ന തീരുമാനത്തില്‍ അമ്പയര്‍ ഉറച്ചു നിന്നു.

T20 World Cup 2022: What happened in the dramatic last over of India vs Pakistan Match

സിക്സും നോബോ ളിലൂടെ കിട്ടിയ ഒരു റണ്ണുമായപ്പോള്‍ ഇന്ത്യന്‍ ലക്ഷ്യം മൂന്ന് പന്തില്‍ ഏഴ് റണ്‍സ്. ഫ്രീ ഹിറ്റായ നാലാം പന്ത് സ്പിന്‍ എറിയാതെ മീഡ‍ിയം പേസ് എറിഞ്ഞ നവാസിന്‍റെ പന്ത് വൈഡായി. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി. അടുത്ത പന്തില്‍ മനോഹരമായൊരു യോര്‍ക്കറില്‍ കോലിയുടെ സ്റ്റംപിളകിയെങ്കിലും സ്റ്റംപില്‍ തട്ടിയശേഷം പന്ത് തേര്‍ഡ് മാനിലേക്ക് പറന്നു.

മനസാന്നിധ്യം വിടാതെ മൂന്ന് റണ്‍സ് ഓടിയെടുത്ത കോലിയും കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യന്‍ ലക്ഷ്യം രണ്ട് പന്തില്‍ രണ്ടാക്കി. ബൗള്‍ഡായ പന്തില്‍ റണ്‍സ് ഓടിയതില്‍ വീണ്ടും തര്‍ക്കമുന്നയിച്ച് പാക് നായകന്‍ ബാബര്‍ അസമും ഫീല്‍ഡര്‍മാരും രംഗത്ത് എത്തി. എന്നാല്‍ നോ ബോളിനെ തുടര്‍ന്നുള്ള ഫ്രീ ഹിറ്റില്‍ വിക്കറ്റെടുക്കാനാവാത്തതിനാല്‍ അത് ബൈ റണ്ണാണെന്ന് അമ്പയര്‍ വിധിച്ചു.

സിനിമയെ വെല്ലുന്ന ത്രില്ലര്‍! കോലി ഹീറോ; ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ തുടങ്ങി

നിര്‍ണായക അഞ്ചാം പന്തില്‍ ക്രീസ് വിട്ടിറങ്ങി കാര്‍ത്തിക്കിന് പിഴച്ചു, ലെഗ് സ്റ്റംപിലേക്ക് പോയ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പാഡില്‍ തട്ടില്‍ ക്രീസില്‍ തന്നെ വീണു. പന്ത് എവിടെ പോയെന്ന് അറിയാതെ നിന്ന കാര്‍ത്തിക്കിനെ റിസ്‌വാന്‍ റണ്ണൗട്ടാക്കി. ഇതോടെ ഇന്ത്യ ഒന്ന് പകച്ചു. ലക്ഷ്യം ഒരു പന്തില്‍ രണ്ട് റണ്‍സ്. അശ്വിന്‍ ക്രീസില്‍. ആദ്യ പന്തില്‍ അമിതാവേശം കാട്ടാതെ ക്രീസില്‍ നിന്ന അശ്വിനുനേരെ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി നവാസിന്‍റെ പന്ത്. അനങ്ങാതെ നിന്ന അശ്വിന്‍റെ തന്ത്രം ഫലിച്ചു. പന്ത് വൈഡായി. സ്കോര്‍ ടൈ ആയി.

ഇതോടെ ഇന്ത്യ തോല്‍ക്കില്ലെന്ന് ഉറപ്പിച്ചു. അടുത്ത പന്തില്‍ ബാബര്‍ അസം ഫീല്‍ഡര്‍മാരയെല്ലാം ഇറക്കി നിര്‍ത്തിയെങ്കിലും മിഡ് ഓഫിന് മുകളിലൂടെ പന്ത് ഉയര്‍ത്തി അടിച്ച് ഒരു റണ്ണോടി അശ്വിനും കോലും ചേര്‍ന്ന് ഇന്ത്യയുടെ ഐതിഹാസിക ജയം പൂര്‍ത്തിയാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios