കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് പേസര്‍മാരെ തുണക്കുന്ന പിച്ചാകും  ആന്‍റിഗ്വയിലേന്ന് വിലയിരുത്തലുണ്ടെങ്കിലും മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗും ജസ്പ്രീത് ബുമ്രയുമാണ് പേസര്‍മാരായി ടീമിലുള്ളത്.

അന്‍റിഗ്വ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ഓസ്ട്രേലിയക്കെതിരെ കളിച്ച ടസ്കിന്‍ അഹമ്മദിന് പകരം തന്‍സിം ഹസന്‍ ഷാക്കിബ് ബംഗ്ലാദേശിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

അതേസമയം, കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റമൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിരയില്‍ ഫോം ഔട്ടായ ശിവം ദുബെ ഇന്നും പ്ലേയിംഗ് ഇലവനില്‍ കളിക്കുമ്പോള്‍ ഓപ്പണിംഗ് സഖ്യത്തിലും മാറ്റമൊന്നും വരുത്താന്‍ ഇന്ത്യ തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ഓപ്പണർമാർ വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസടിക്കും; വമ്പൻ പ്രവചനവുമായി വിൻഡീസ് ഇതിഹാസം

ടോസ് നേടിയിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കമായിരുന്നുവെന്ന് ടോസ് നഷ്ടമായശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. അതേസമയം. 150-160 റണ്‍സ് ഈ ഗ്രൗണ്ടില്‍ മികച്ച സ്കോറായതിനാല്‍ ഇന്ത്യയെ അതിനുള്ളില്‍ ഒതുക്കാനായിരിക്കും ശ്രമിക്കുയെന്നും ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് പേസര്‍മാരെ തുണക്കുന്ന പിച്ചാകും ആന്‍റിഗ്വയിലേന്ന് വിലയിരുത്തലുണ്ടെങ്കിലും മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗും ജസ്പ്രീത് ബുമ്രയുമാണ് പേസര്‍മാരായി ടീമിലുള്ളത്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര.

ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍:തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാന്‍റോ, തൗഹിദ് ഹൃദോയ്, ഷാക്കിബ് അൽ ഹസൻ, മഹ്മൂദുള്ള, ജാക്കർ അലി, റിഷാദ് ഹൊസൈൻ, മഹ്ദി ഹസൻ, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്മാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക