അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ജൂൺ രണ്ടിനാണ് തുടക്കമാവുക.

മുംബൈ: അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയും പ്രവചിച്ച് വിൻഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയൻ ലാറ. ടി20 ലോകകപ്പ് സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസും രണ്ടാം കിരീടം തേടുന്ന ഇന്ത്യയും എത്തുമെന്ന് പറഞ്ഞ ലാറ സര്‍പ്രൈസ് ചോയ്സായി അഫ്ഗാനിസ്ഥാനും സെമിയിലെത്തുമെന്ന് പ്രവചിച്ചു.

ടീം സെലക്ഷനെച്ചൊല്ലി പരാതികള്‍ ഉയര്‍ന്നെങ്കിലും ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തുമെന്ന് ലാറ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസില്‍ എക്കാലവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്‍റെ സാധ്യത കൂട്ടുന്നത്. ഇന്ത്യക്കും ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനും പുറമെ സെമിയിലെ അപ്രതീക്ഷിത അതിഥിയായി ലാറ തെരഞ്ഞെടുക്കുന്നത് അഫ്ഗാനിസ്ഥാനെയാണ്. കളിക്കാരുടെ മികവ് കണക്കിലെടുത്താല്‍ അഫ്ഗാന്‍ അട്ടിമറി വീരന്‍മാരായി സെമിയിലെത്തുമെന്ന് ലാറ പറഞ്ഞു.

ദ്രാവിഡിന് പകരക്കാരനാവാൻ ഗാംഗുലി മുതല്‍ പോണ്ടിംഗ് വരെ രംഗത്ത്, പക്ഷെ ബിസിസിഐയുടെ മനസില്‍ മറ്റൊരു പേര്

ജൂണ്‍ 29ന് നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും വെസ്റ്റ് ഇൻഡീസുമായിരിക്കും ഏറ്റുമുട്ടുമെന്നും ലാറ പറഞ്ഞു. ടി20യിൽ വ്യക്തിഗത മികവില്‍ മുന്നില്‍ നില്‍ക്കുന്ന ഒട്ടേറെ താരങ്ങളുള്ള വെസ്റ്റ് ഇന്‍ഡീസ് മികച്ച ടീമാണെന്നും, താരങ്ങളെല്ലാം ടീമായി ഒത്തുപിടിച്ചാല്‍ ഫൈനലില്‍ ഇന്ത്യയെ തോൽപിച്ച് വിന്‍ഡീസിന് കിരീടം നേടാനാവുമെന്നും ലാറ പറഞ്ഞു. 2007ലെ ലോകകപ്പില്‍ ഇന്ത്യ നേരത്തെ തോറ്റ് പുറത്തായത് വിന്‍ഡീസ് ക്രിക്കറ്റിനെ ഏറെ ബാധിച്ചുവെന്നും ഇക്കുറി അത് സംഭവിക്കരുതെന്നും ഫൈനലില്‍ ഇരു ടീമും ഏറ്റുമുട്ടുകയും മികച്ച ടീം ജയിക്കുകയും വേണമെന്നും ലാറ പറഞ്ഞു.

ഐപിഎൽ ഓറഞ്ച് ക്യാപ്: 14 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് ചരിത്രനേട്ടം, ടോപ് 10ൽ തിരിച്ചെത്തി റിഷഭ് പന്ത്

അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന് ജൂൺ രണ്ടിനാണ് തുടക്കമാവുക. ഉദ്ഘടാന ദിവസം പാപുവ ന്യൂ ഗ്വിനിയയാണ് വിൻഡീസിന്‍റെ ആദ്യ എതിരാളികൾ. 2012ലും 2016ലും വിന്‍ഡീസ് ടി20 ലോകകപ്പ് നേടിയപ്പോള്‍ ഇന്ത്യ 2007ലെ ആദ്യ ലോകകപ്പില്‍ ജേതാക്കളായിരുന്നു. ജൂണ്‍ രണ്ടിന് തുടങ്ങുന്ന ടി20 ലോകകപ്പില്‍ ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടി20 ലോകകപ്പിനുള്ള ഗ്രൂപ്പുളും ടീമുകളും

ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, അയർലൻഡ്, കാനഡ, അമേരിക്ക

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, നമീബിയ, സ്‌കോട്ട്‌ലൻഡ്, ഒമാൻ

ഗ്രൂപ്പ് സി: ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപുവ ന്യൂ ഗിനിയ

ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്‌സ്, നേപ്പാൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക