Asianet News MalayalamAsianet News Malayalam

T20 World Cup| ഇന്ത്യന്‍ ആരാധകരുടെ ഹൃദയത്തില്‍ തീ; കിവീസിനെതിരെ അഫ്ഗാന് ബാറ്റിംഗ് തകര്‍ച്ച

ഷെഹ്‌സാദിന്റെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്. മില്‍നെയുടെ ബൗണ്‍സര്‍ കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്‍കി.

T20 World Cup Afghanistan top order collapsed against New Zealand
Author
Abu Dhabi - United Arab Emirates, First Published Nov 7, 2021, 4:04 PM IST

അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) ന്യൂസിലന്‍ഡിനെതിരായ (New Zealand) മത്സരത്തില്‍ അഫ്ഗാനിസ്ഥാന് (Afghanistan) ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 28 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസൈ (2), മുഹമ്മദ് ഷെഹ്‌സാദ് (4), റഹ്മാനുള്ള ഗുര്‍ബാസ് (6) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. ആഡം മില്‍നെ, ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ക്കാണ് വിക്കറ്റ്. ഗുല്‍ബാദിന്‍ നെയ്ബ് (9), നജീബുള്ള സദ്രാന്‍ (5) എന്നിവരാണ് ക്രീസില്‍. 

ഷെഹ്‌സാദിന്റെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്. മില്‍നെയുടെ ബൗണ്‍സര്‍ കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ഡെവോണ്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്‍കി. സസൈ, ബോള്‍ട്ടിന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി. ഗുര്‍ബാസ്, സൗത്തിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ന്യൂസിലന്‍ഡിനെ ഫീല്‍ഡിംഗിനയക്കുകയായിരുന്നു. ഈ മത്സരത്തിന്റെ ഫലം കാത്തിരിക്കുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. മത്സരത്തില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ വര്‍ധിക്കും. നമീബിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. 

അഫ്ഗാന്‍ ഒരുമാറ്റം വരുത്തി. മുജീബ് ഉര്‍ റഹ്മാന്‍ ടീമില്‍ തിരിച്ചെത്തി. കിവീസിനെ ഉയര്‍ന്ന റണ്‍റേറ്റില്‍ മറികടന്നാല്‍ അഫ്ഗാനും സെമിയിലെത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ, നമീബിയയെ തോല്‍പ്പിച്ചാല്‍ അഫ്ഗാന്റെ സാധ്യതകളും അവസാനിക്കും. നെറ്റ്‌റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യ, അഫ്ഗാനേക്കാള്‍ മുന്നിലാണ്. 

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസണ്‍, ഡെവോണ്‍ കോണ്‍വെ, ജയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, ടിം സൗത്തി, ഇഷ് സോഥി, ട്രന്റ് ബോള്‍ട്ട്.

അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സസൈ, മുഹമ്മദ് ഷഹ്‌സാദ്, റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍, ഗുല്‍ബാദിന്‍ നെയ്ബ്, മുഹമ്മദ് നെയ്ബ്, കരീം ജനാത്, റാഷിദ് ഖാന്‍, നവീനുല്‍ ഹഖ്, ഹമീദ് ഹസന്‍, മുജിബ് ഉര്‍ റഹ്മാന്‍.

Follow Us:
Download App:
  • android
  • ios