ഒരു മാറ്റവുമായിട്ടാണ് അഫ്ഗാന്‍ ഇറങ്ങുന്നത്. പൂര്‍ണഫിറ്റല്ലാത്ത മുജീബ് റഹ്മാന്‍ പുറത്തിരിക്കും. ഹമിദ് ഹസനാണ് പകരം കളിക്കുക. നമീബിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

അബുദാബി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ അഫ്ഗാനിസ്താന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് അഫ്ഗാന്‍ ഇറങ്ങുന്നത്. പൂര്‍ണഫിറ്റല്ലാത്ത മുജീബ് റഹ്മാന്‍ പുറത്തിരിക്കും. ഹമിദ് ഹസനാണ് പകരം കളിക്കുക. നമീബിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

Add Asianetnews as a Preferred SourcegooglePreferred

ആദ്യ മത്സത്തില്‍ നമീബിയ സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. അഫ്ഗാന് ഒരു ജയവും തോല്‍വിയുമാണുളളത്. സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ച അവര്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടു. 


ടീമുകള്‍

നമീബിയ: Craig Williams, Michael van Lingen, Zane Green(w), Gerhard Erasmus(c), David Wiese, JJ Smit, Jan Frylinck, Pikky Ya France, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz.

അഫ്ഗാനിസ്ഥാന്‍: Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Najibullah Zadran, Asghar Afghan, Mohammad Nabi(c), Gulbadin Naib, Rashid Khan, Karim Janat, Hamid Hassan, Naveen-ul-Haq.