Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ് സന്നാഹം: സ്പിന്നര്‍മാര്‍ കറക്കി വീഴ്ത്തി; ഇന്ത്യക്കെതിരെ ഓസീസിന് മോശം തുടക്കം

ഡേവിഡ് വാര്‍ണര്‍ (1), ആരോണ്‍ ഫിഞ്ച് (8), മിച്ചല്‍ മാര്‍ഷ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടടായത്. വാര്‍ണര്‍ തന്റെ മോശം പ്രകടനം തുടരുകയാണ്. രണ്ടാം ഓവറില്‍ തന്നെ വാര്‍ണര്‍ മടങ്ങി.
 

T20 World Cup Australia lost three wickets in warm up match against India
Author
Dubai - United Arab Emirates, First Published Oct 20, 2021, 4:12 PM IST

ദുബായ്: സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് (INDvAUS) മോശം തുടക്കം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ മൂന്നിന് 42 എന്ന നിലയിലാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (20), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവരാണ് ക്രീസില്‍. ആര്‍ അശ്വിന്‍ (R Ashwin) ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജയക്കാണ് (Ravindra Jadeja) ഒരു വിക്കറ്റ്. 

ടി20 ലോകകപ്പ്: 'അവനാണ് അപകടകാരി'; ഇന്ത്യന്‍ താരത്തെ കുറിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍

ഡേവിഡ് വാര്‍ണര്‍ (1), ആരോണ്‍ ഫിഞ്ച് (8), മിച്ചല്‍ മാര്‍ഷ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടടായത്. വാര്‍ണര്‍ തന്റെ മോശം പ്രകടനം തുടരുകയാണ്. രണ്ടാം ഓവറില്‍ തന്നെ വാര്‍ണര്‍ മടങ്ങി. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ആദ്യ സന്നാഹത്തില്‍ റണ്‍സൊന്നും നേടാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞിരുന്നില്ല. 

ടി20 ലോകകപ്പ്: 'ഇപ്പോഴും കൂറ്റന്‍ സിക്‌സുകളടിക്കാന്‍ ധോണിക്ക് പറ്റും'; പ്രകീര്‍ത്തിച്ച് കെ എല്‍ രാഹുല്‍

അതേ ഓവറിലെ അവാസന പന്തില്‍ മാര്‍ക്ക് രോഹിത്തിന് ക്യാച്ച് നല്‍കി. മത്സരത്തിലെ നാലാം ഓവര്‍ എറിയാനെത്തിയ ജഡേജയും ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചു. ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു ജഡേജ. നേരത്തെ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കോലിക്ക് വിശ്രമം നല്‍കുകയായിരുന്നു. 

ടി20 ലോകകപ്പ്: അവന്‍ ഗെയിം ചെയ്ഞ്ചറാണ്!; പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ തിരഞ്ഞെടുത്ത് സ്റ്റെയ്ന്‍

പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ രോഹിത്തും കളിച്ചിരുന്നില്ല. രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. കോലിക്ക് പുറമെ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. 

ടീ ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി.

ഐപിഎല്‍ 2021: വാതുവയ്പ്പ് കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 27 പേര്‍ ബംഗളൂരുവില്‍ പിടിയില്‍

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണ്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ആഷ്ടണ്‍ അഗര്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ഗ്ലെന്‍മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ്.

Follow Us:
Download App:
  • android
  • ios