അബുദാബിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indise) മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്. അബുദാബിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 89 റണ്‍സുമായി പുറത്താവാതെ നിന്ന ഡേവിഡ് വാര്‍ണറാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (9), മിച്ചല്‍ മാര്‍ഷ് (32 പന്തില്‍ 53) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഓസീസിന് നഷ്ടമായത്. അകീല്‍ ഹൊസീനാണ് ഫിഞ്ചിന്റെ വിക്കറ്റ്. മാര്‍ഷിനെ മടക്കിയയച്ച് ക്രിസ് ഗെയ്ല്‍ ജേഴ്‌സിയില്‍ തന്റെ അവസാന മത്സരം ആഘോഷമാക്കി. ാലാം ഓവറിലാണ് ഓസീസിന് ഫിഞ്ചിനെ നഷ്ടമാകുന്നത്. ഓസീസ് ക്യാപ്റ്റനെ ഹൊസീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ജയിക്കാന്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ മാര്‍ഷിനേയും അവര്‍ക്ക് നഷ്ടമായി. നാല് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിനെ കീറണ്‍ പൊള്ളാര്‍ഡാണ് (44) ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ക്രിസ് ഗെയ്ല്‍ (15), നിക്കോളാസ് പുരാന്‍ (4), റോസ്റ്റ്ണ്‍ ചേസ് (0) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വിന്‍ഡീസിന് നഷ്ടമായി. 35 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. പിന്നാലെ ഒത്തുചേര്‍ന്ന എവിന്‍ ലൂയിസ് (29), ഷിംറോണ്‍ ഹെറ്റ്മയേര്‍ (27) സഖ്യമാണ് വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും രണ്ട് ഓവറുകള്‍ക്കിടെ വീണപ്പോല്‍ വീന്‍ഡീസ് അഞ്ച് 91 എന്ന നിലയിലായി.

തുടര്‍ന്ന് പൊള്ളാര്‍ഡിന്റെ ഇന്നിംഗ്‌സ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചു. ഇതിനിടെ ഡ്വെയ്ന്‍ ബ്രാവോയുടെ (10) വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ രണ്ട് സിക്‌സ് നേടിയ ആന്ദ്രേ റസ്സല്‍ (18) സ്‌കോര്‍ 150 കടത്തി. ജേസണ്‍ ഹോള്‍ഡര്‍ റസ്സലിനൊപ്പം പുറത്താവാതെ നിന്നു. പ്രതീക്ഷകളെല്ലാം അവസാനിച്ച ടീമാണ് വിന്‍ഡീസ്. ഓസ്ട്രേലിയക്ക് ജയം അനിവാര്യമായിരുന്നു. ജയത്തോടെ സെമി ഫൈനലിനോട് ഒരടി കൂടി അടുത്തു. ഇനി ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ ഓസീസിന് പേടിക്കേണ്ടതുള്ളൂ. 

വിന്‍ഡീസ് ജേഴ്സിയിലെ അവസാന മത്സരമായിരുന്നു ഇത്. മിക്കവാറും ഗെയ്‌ലും കളിച്ചത് അവസാനത്തേതാണെന്ന് മത്സരത്തിനിടെ തെളിഞ്ഞതാണ്. പുറത്തായി പവലിനയിലേക്ക് മടങ്ങുമ്പോള്‍ ഇനിയൊരു തിരിച്ചുവരവില്ലെന്ന് അദ്ദേഹം പറയാതെ പറയുകയായിരു.