Asianet News MalayalamAsianet News Malayalam

T20 World Cup| സെമി പോരില്‍ പാക്കിസ്ഥാനെതിരെ ഓസീസിന് നിര്‍ണായക ടോസ്

ടൂര്‍ണമെന്‍റില്‍ ഇതുവരെ അന്തിമ ഇലവനില്‍ മാറ്റങ്ങളൊന്നുമില്ലാതെ ഇറങ്ങിയ പാക്കിസ്ഥാന്‍ സെമി പോരിലും പതിവ് ആവര്‍ത്തിച്ചു. നേരിയ പനിയുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാനും(Mohammad Rizwan) ഷൊയൈബ് മാലിക്കും(Shoaib Malik) പാക്കിസ്ഥാന്‍ ടീമിലുണ്ട്.

 

T20 World Cup: Australia won the toss against Pakistan in 2nd Semi Final
Author
Dubai - United Arab Emirates, First Published Nov 11, 2021, 7:09 PM IST

ദുബൈ: ടി20 ലോകകപ്പിലെ(T20 World Cup) രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ(Aus vs Pak) ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ണായക ടോസാണ് ഓസീസ് ജയിച്ചത്.

ടൂര്‍ണമെന്‍റില്‍ ഇതുവരെ അന്തിമ ഇലവനില്‍ മാറ്റങ്ങളൊന്നുമില്ലാതെ ഇറങ്ങിയ പാക്കിസ്ഥാന്‍ സെമി പോരിലും പതിവ് ആവര്‍ത്തിച്ചു. നേരിയ പനിയുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാനും(Mohammad Rizwan) ഷൊയൈബ് മാലിക്കും(Shoaib Malik) പാക്കിസ്ഥാന്‍ ടീമിലുണ്ട്.

ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങളില്‍ പാക്കിസ്ഥാന് മുന്നില്‍ കീഴടങ്ങിയിട്ടില്ലെന്ന ചരിത്രത്തിന്‍റെ പിന്‍ബലത്തിലാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. അതേസമയം, ദുബൈയില്‍ അവസാനം കളിച്ച 16 ടി20 മത്സരങ്ങളില്‍ ഒന്നില്‍ പോലും തോറ്റിട്ടില്ലെന്ന കണക്കുകള്‍ പാക്കിസ്ഥാന്‍ ആത്മവിശ്വാസം കൂട്ടുന്നു.

ഇതുവരെ പരസ്പരം കളിച്ച 22 മത്സരങ്ങളില്‍ 13 എണ്ണത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ ഒമ്പതെണ്ണത്തില്‍ ഓസ്ട്രേലിയ ജയിച്ചു. ദുബൈയില്‍ പരസ്പരം നടന്ന ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ജയം പാക്കിസ്ഥാനൊപ്പമായിരുന്നു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജയക്കണക്കില്‍ പാക്കിസ്ഥാനാണ് മുന്‍തൂക്കം.അവസാനം കളിച്ച അ‍ഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം ഓസീസ് ജയിച്ചു.

പാക്കിസ്ഥാന്‍ ടീം:  Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Shadab Khan, Imad Wasim, Hasan Ali, Haris Rauf, Shaheen Afridi.

ഓസ്ട്രേലിയന്‍ ടീം:  David Warner, Aaron Finch(c), Mitchell Marsh, Steven Smith, Glenn Maxwell, Marcus Stoinis, Matthew Wade(w), Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood.

Follow Us:
Download App:
  • android
  • ios