ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (Aaron Finch) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു.

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) അവസാന സന്നാഹമത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ (Australia) ഇന്ത്യ (Team India) ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (Aaron Finch) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു.

ടി20 ലോകകപ്പ്: 'അവനാണ് അപകടകാരി'; ഇന്ത്യന്‍ താരത്തെ കുറിച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍

ആ ടീമില്‍ നിന്ന് വ്യാപക മാറ്റവുമായിട്ടാണ് ടീം ഇന്ത്യ (Team India) ഇറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli) പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ രോഹിത്തും കളിച്ചിരുന്നില്ല. രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. കോലിക്ക് പുറമെ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. 

ടി20 ലോകകപ്പ്: അവന്‍ ഗെയിം ചെയ്ഞ്ചറാണ്!; പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ തിരഞ്ഞെടുത്ത് സ്റ്റെയ്ന്‍

ടീ ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി.

ഐപിഎല്‍ 2021: വാതുവയ്പ്പ് കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 27 പേര്‍ ബംഗളൂരുവില്‍ പിടിയില്‍

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണ്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ആഷ്ടണ്‍ അഗര്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ഗ്ലെന്‍മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ്.