ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും ഒരുക്കിയിട്ടുണ്ട്. ഇരുവശങ്ങളിലും കുങ്കുമ നിറത്തില്‍ കട്ടിയുള്ള ബോര്‍ഡറും നല്‍കിയരിക്കുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ. കടുംനീല നിറത്തിലുളള ജേഴ്‌സിയണിഞ്ഞാണ് ഇന്ത്യ ലോകകപ്പിനിറങ്ങുക. ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും ഒരുക്കിയിട്ടുണ്ട്. ഇരുവശങ്ങളിലും കുങ്കുമ നിറത്തില്‍ കട്ടിയുള്ള ബോര്‍ഡറും നല്‍കിയരിക്കുന്നു.

ടി20 ലോകകപ്പ്: 'പന്തെറിയുന്നില്ല, ബാറ്റിംഗില്‍ മോശം ഫോം!'; ഹാര്‍ദിക്കിന് പകരക്കാരനെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യന്‍ ആരാധകര്‍ക്കുള്ള സമ്മാനമാണ് പുതിയ ജേഴ്‌സി. ടീമിനെ കാലങ്ങളായി പിന്തുണക്കുന്ന ആരാധര്‍ക്ക് കടപ്പാട് അറിയിക്കുന്ന രീതിയിലാണ് ജേഴ്‌സിയുടെ ഡിസൈന്‍. ബിസിസിഐ പങ്കുവച്ച ട്വീറ്റിലെ ക്യാപ്ഷനും അത്തരത്തിലായിരുന്നു. ബിസിസിഐയുടെ ട്വീറ്റ് കാണാം...

Scroll to load tweet…

ഓസ്ട്രേലിയക്കെതിരായ പരമ്പര മുതല്‍ ഇന്ത്യ കടും നീല നിറത്തിലുള്ള ജേഴ്സിയാണ് അണിയുന്നത്. ഇത്തവണ നിറം മാറുമെന്നാന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യന്‍ ടീം നേരത്തെ ഉപയോഗിച്ചിരുന്ന ആകാശനീല നിറത്തിലുള്ള ജേഴ്സിയിലേക്ക് മടങ്ങി പോകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ സ്പോര്‍ട്സാണ് ജേഴ്സി പുറത്തുവിട്ടത്. 

സഞ്ജു ഉള്‍പ്പെടുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഉടനറിയാം

ഇപ്പോള്‍ ഉപയോഗിക്കുന്ന കടുംനീല ജേഴ്സി ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മാത്രം ഉപയോഗിക്കുനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനും ഇതേ ജേഴ്സി തന്നെ അണിയാന്‍ തീരുമാനിക്കുകയായിരുന്നു.