ദുബായ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവച്ചേക്കും. ലോകകപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐസിസി യോഗം നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.   ടി20 ലോകകപ്പ് മാറ്റിവെക്കുമെന്നത് ഉറപ്പാണെന്നും എപ്പോഴത്തേക്ക് നടത്താനാവുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബൂമ്രയെ നേരിടാന്‍ കാത്തിരിക്കുകയാണ്; വെളിപ്പെടുത്തി പാക് ബാറ്റ്‌സ്മാന്‍

2022ല്‍ ഐിസിസി ടൂര്‍ണമെന്റുകളൊന്നും ഇല്ലാത്തതിനാല്‍ ഇത് സാധ്യമാണെന്നാണ് വിലയിരുത്തല്‍. 2021 ഒക്ടോബറില്‍ ഇന്ത്യയില്‍ ഒരു ട്വന്റി20 ലോകകപ്പ് ടൂര്‍ണമെന്റും നടക്കാനുണ്ട്. ഒരേ വര്‍ഷം രണ്ട് ലോകകപ്പുകള്‍ നടത്തുന്നതു ശരിയായ കാര്യമല്ലെന്നും ഐസിസി തീരുമാനമെടുത്തേക്കും. നാളെ നടക്കുന്ന ഐസിസി യോഗത്തിനു ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം. 

ആ മത്സരത്തില്‍ ഇന്ത്യ ജയിക്കാന്‍ വേണ്ടി കളിച്ചില്ല, കോലിയും ധോണിയും രോഹിത്തും കുറ്റക്കാര്‍; സ്റ്റോക്‌സ്

ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താന്‍ വഴിയൊരുങ്ങും. കളിക്കാരെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ രാജ്യത്ത് എത്തിച്ച് ഐപിഎല്‍ മത്സരങ്ങള്‍ നടത്താനുള്ള സാധ്യതയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. ഓഗസ്റ്റില്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്കായി കളിക്കാരെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പാക്കിസ്ഥാനിലെത്തിക്കാനുള്ള ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ മാതൃക പിന്തുടരാം എന്നാണ് ബിസിസിഐയും ആലോചിക്കുന്നത്.