ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീം മെന്ററായി ബിസിസിഐ ധോണിയെ നിയമിച്ചപ്പോള്‍ അതേ തന്ത്രം കിവീസും പയറ്റിയിരുന്നു. തങ്ങളുടെ എക്കാലത്തേയും മികച്ച താരമായ ഫ്‌ളമിംഗിനെ കോച്ചിംഗ് സ്റ്റാഫാക്കി.

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യയും (Team India) ന്യൂസിലന്‍ഡും (New Zealand) നേര്‍ക്കുന്നേര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (Chennai Super Kings) രണ്ട് തലകള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇത്. കുട്ടി ക്രിക്കറ്റിലെ ബുദ്ധി കേന്ദ്രമായ മഹേന്ദ്ര സിംഗ് ധോണി (MS Dhoni) ഇന്ത്യന്‍ ടീമിന്റെ മെന്റര്‍ സ്ഥാനത്തും സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ് (Stephen Fleming) ന്യൂസിലന്‍ഡിന്റെ കോച്ചിംഗ് സ്റ്റാഫുമാണ്. ഇരുവരുടേയും തന്ത്രങ്ങളുടെ ഏറ്റുമുട്ടല്‍ കൂടിയാവും മത്സരം.

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീം മെന്ററായി ബിസിസിഐ ധോണിയെ നിയമിച്ചപ്പോള്‍ അതേ തന്ത്രം കിവീസും പയറ്റിയിരുന്നു. തങ്ങളുടെ എക്കാലത്തേയും മികച്ച താരമായ ഫ്‌ളമിംഗിനെ കോച്ചിംഗ് സ്റ്റാഫാക്കി. ഒരു പതിറ്റാണ്ടിലേറെയായി ഐപിഎല്ലില്‍ സജീവമായി ഫ്‌ലെമിംഗ് ധോണിയുടെ മാത്രമല്ല, വിരാട് കോലിയുള്‍പ്പെടെ മിക്ക ഇന്ത്യന്‍ താരങ്ങളുടേയും സുഹൃത്താണ്. 

സിഎസ്‌കെ ടീമംഗങ്ങളായ രവീന്ദ്ര ജഡേജ (Ravindra Jadeja), ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുള്‍പ്പെടെ എല്ലാ താരങ്ങളുടേയും ശക്തി ദൗര്‍ബല്യങ്ങലെപ്പറ്റി ഫ്‌ളമിംഗിന് കൃത്യമായ ധാരണയുണ്ട. ഇത് പ്രയോജനപ്പെടുത്താനാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്. മറുവശത്ത് ധോണി, കുട്ടിക്രിക്കറ്റിന്റെ മാസ്റ്ററായാണ് അറിയപ്പെടുന്നത്. 

ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല ടീം കോംബിനേഷല്‍നില്‍ വരെ ധോണിയുടെ വാക്കുകള്‍ക്ക് ടീം മാനേജ്‌മെന്റ് ചെവി കൊടുക്കുമെന്നുറപ്പ്. അതു കൊണ്ടു മത്സരത്തില്‍ ധോണിയുടേയും ഫ്‌ളമിംഗിന് ഡ്രസ്സിംഗ് റൂമിലെ സാന്നിധ്യം ഇരു ടീമുകള്‍ക്കും മുതല്‍ക്കൂട്ടാവും. ടി20 ലോകകപ്പ് മത്സരങ്ങളില്‍ ഇത് വരെ ന്യൂസിലന്‍ഡ് ഇന്ത്യയോട് പരാജയപ്പെട്ടിട്ടില്ല.