Asianet News MalayalamAsianet News Malayalam

T20 World Cup| ഇംഗ്ലണ്ട്, ന്യൂസിലന്‍ഡിനെതിരെ; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

അബുദാബിയില്‍ (Abu Dhabi ) രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ഏകദിന ലോക ചാംപ്യന്മാരും ടെസ്റ്റ് ലോക ജേതാക്കളും സെമിയില്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. 

T20 World Cup England takes New Zealand today in first Semi Final
Author
Abu Dhabi - United Arab Emirates, First Published Nov 10, 2021, 9:57 AM IST

അബുദാബി: ടി20 ലോകകപ്പിലെ (T20 World Cup) ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. സെമി ഫൈനലില്‍ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡിനെ (ENGvNZ) നേരിടും. അബുദാബിയില്‍ (Abu Dhabi ) രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ഏകദിന ലോക ചാംപ്യന്മാരും ടെസ്റ്റ് ലോക ജേതാക്കളും സെമിയില്‍ നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. 

ഒന്നാം ഗ്രൂപ്പില്‍ നിന്ന് ഒന്നാമന്‍മാരായെത്തുന്ന ഇംഗ്ലണ്ട് (England) ബാറ്റര്‍മാര്‍ കുട്ടിക്രിക്കറ്റിലെ തീപ്പൊരികളാണ്. എന്നാല്‍ ബൗളര്‍മാരുടെ ശക്തി നോക്കുകയാണെങ്കില്‍ ന്യൂസിലന്‍ഡ് (New Zealand) ഒരുപടി മുന്നിലാണ്. ട്രന്റ് ബോള്‍ട്ട് (Trent Boult) നയിക്കുന്ന പേസ് നിരയെയും ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്നത് ശീലമാക്കിയ ഇഷ് സോധിയെയും (Ish Sodhi) നേരിടുക ഇംഗ്ലീഷുകാര്‍ക്ക് എളുപ്പമാവില്ല. 

ക്രീസിലെ വിശ്വസ്തന്‍ ജേസണ്‍ റോയിയുടെ (Jason Roy) അഭാവം തിരിച്ചടിയാവും. ജോസ് ബട്‌ലറിനൊപ്പം (Jos Buttler) ജോണി ബെയ്ര്‍‌സ്റ്റോ ഇന്നിംഗ്‌സ് തുറക്കാനെത്തും. ഡേവിഡ് മലാനും ഓയിന്‍ മോര്‍ഗനും (Eion Morgan) ലിയാം ലിവിംഗ്സ്റ്റണും മോയിന്‍ അലിയും പിന്നാലെയെത്തും. ഇവരില്‍ രണ്ടോമൂന്നോപേര്‍ ഫോമിലേക്കെത്തിയാല്‍ ഇംഗ്‌ളണ്ടിന് സ്‌കോര്‍ബോര്‍ഡ് ആശങ്കയാവില്ല. 

ക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റിംഗ് നിരയും അച്ചടക്കമുള്ള ബൗളിംഗ് നിരയും തമ്മിലുള്ള മത്സരം കൂടിയാകും ഇംഗ്ലണ്ട്- ന്യൂസിലാന്‍ഡ് പോരാട്ടം. ബട്‌ലറും മോര്‍ഗനും ഉള്‍പ്പെടുന്ന ഇംഗീഷ് ബാറ്റിംഗ് നിര ഏത് ടീമിനും പേടി സ്വപ്നമാണ്. ബോള്‍ട്ട് നയിക്കുന്ന കിവീസിന്റെ ബൗളിംഗ് യൂണിറ്റും അപകടകാരികള്‍ തന്നെ.

Follow Us:
Download App:
  • android
  • ios