ഇന്ന് അഫ്ഗാനിസ്ഥാനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ പ്രതീക്ഷ മുഴുവന്‍ ബുമ്രയിലാണ്. പേസ് അറ്റാക്ക് നയിക്കുന്ന ബുമ്ര തുടക്കത്തില്‍ വിക്കറ്റ് സമ്മാനിക്കുമെന്ന് തന്നൊയാണ് പ്രതീക്ഷ.

അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യന്‍ (Team India) ബൗളര്‍മാര്‍ക്ക് ഇതുവരെ രണ്ട് വിക്കറ്റ് മാത്രമാണ് വീഴ്ത്താന്‍ കഴിഞ്ഞിട്ടുള്ളത്. ജസ്പ്രിത് ബുമ്രയാണ് (Jasprit Bumrah) രണ്ട് വിക്കറ്റുകള്‍ക്കും ഉടമ. ന്യൂസിലന്‍ഡിനെതിരെയായിരുന്നു (New Zealand) ഇന്ത്യന്‍ പേസറുടെ രണ്ട് വിക്കറ്റ് പ്രകടനം. നാല് ഓവറില്‍ വെറും 19 റണ്‍സ് വഴങ്ങിയാണ് താരം രണ്ട് വിക്കറ്റ് നേടിയിരുന്നത്.

ഇന്ന് അഫ്ഗാനിസ്ഥാനെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ പ്രതീക്ഷ മുഴുവന്‍ ബുമ്രയിലാണ്. പേസ് അറ്റാക്ക് നയിക്കുന്ന ബുമ്ര തുടക്കത്തില്‍ വിക്കറ്റ് സമ്മാനിക്കുമെന്ന് തന്നൊയാണ് പ്രതീക്ഷ. അബുദാബിയില്‍ അഫ്ഗാനെതിരെ (Afghanistan) കളിക്കാനൊരുങ്ങും മുമ്പ് മറ്റൊരു നാഴികക്കല്ലിനടുത്താണ് ബുമ്ര.

മൂന്ന് വിക്കറ്റ് നേടിയാല്‍ ഇന്ത്യക്ക് (Team India) വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമാവാനും ബുമ്രയ്ക്ക് സാധിക്കും. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിനെയാണ് (Yuzvendra Chahal) ബുമ്ര പിന്തള്ളുക. 51 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബുമ്ര 61 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 20.26 ആണ് ബുമ്രയുടെ ശരാശരി. ചാഹലിന് 49 മത്സരങ്ങളില്‍ 63 വിക്കറ്റുകളുണ്ട്.

അബുദാബിയിലെ (Abu Dhabi) പിച്ച് തുടക്കത്തില്‍ പേസര്‍മാരെ സഹായിക്കുന്നതാണ്. പിച്ച് കളിച്ചാല്‍ ബുമ്രയ്ക്ക് അനായാസം നേട്ടം സ്വന്തമാക്കാനാവും. അഫ്ഗാന്‍ ഓപ്പണ്‍ ഹസ്രത്തുള്ള സസൈ ആയിരിക്കും ബുമ്രയുടെ പ്രധാന വെല്ലുവിളി.