തോല്‍വി ഭീഷണി നിലനില്‍ക്കെ ഷഹീന്‍ അഫ്രീദിക്കെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സ് നേടി മാത്യു വെയ്ഡാണ് ഓസ്‌ട്രേലിയക്ക് ഫൈനലിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചത്.  

ദുബായ്: ടി20 ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. തോല്‍വി ഭീഷണി നിലനില്‍ക്കെ ഷഹീന്‍ അഫ്രീദിക്കെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സ് നേടി മാത്യു വെയ്ഡാണ് ഓസ്‌ട്രേലിയക്ക് ഫൈനലിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചത്. അവസാന രണ്ട് ഓവറില്‍ 22 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 19-ാം ഓവര്‍ എറിയാനെത്തിയ അഫ്രീദിക്കെതിരെ വെയ്ഡിന്റെ ആക്രമണം ഫലം കണ്ടും.

19-ാം ഓവറിന്റെ അവസാന മൂന്ന് പന്തിലാണ് വെയ്ഡ് സിക്‌സുകള്‍ പായിച്ചത്. ആ ഓവറിലെ മൂന്നാം പന്തില്‍ വെയ്ഡിനെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ അനായാസ ക്യാച്ചെടുക്കാനുള്ള അവസരം ഹാസന്‍ അലി നഷ്ടമാക്കി. ഇതിന് പിന്നാലെയായിരുന്നു വെയ്ഡിന്റെ പ്രഹരം. നേരത്തെ പന്തെറിഞ്ഞപ്പോഴും മോശം പ്രകടനമായിരുന്നു ഹാസന്റേത്. 

നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയതിനൊപ്പം നിര്‍ണായക ക്യാച്ചും നഷ്ടപ്പെടുത്തിയതിന് പിന്നാലെ താരത്തിനെതിരെ വിദ്വേഷ കമന്റുകള്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് അധിക്ഷേപം. അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യക്കാരിയായതുകൊണ്ടാണ് റണ്‍വിട്ടുനല്‍കിയതെന്ന് പോലും പാകിസ്ഥാന്‍ ആരാധകര്‍ പറയുന്നുണ്ട്. ഹാസന്‍ അലിക്കെതിരെ വന്ന ചില വിദ്വേഷ കമന്റുകള്‍ കാണാം...

Scroll to load tweet…

എന്നാല്‍ മറ്റുചിലര്‍ പിന്തുണയുമാായി എത്തി. താരത്തിന്റേയും ഭാര്യയേയും ആക്രമിക്കാന്‍ എന്താണ് നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നതെന്നായിരുന്നു പലരുടേയും ചോദ്യം. ചില ട്വീറ്റുകള്‍ കാണാം..

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…