നാലാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ കുശാല്‍ ബൗള്‍ഡാവുകയായിരുന്നു. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ ശ്രീലങ്കയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.

ഷാര്‍ജ: ടി20 ലോകകപ്പില്‍ (T20 World Cup) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) മത്സരത്തില്‍ ശ്രീലങ്കയ്ക്ക് (Sri Lanka) ഭേദപ്പെട്ട തുടക്കം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ (Sharjah Cricket Stadium) ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തിട്ടുണ്ട്. കുശാല്‍ പെരേരയുടെ (7) വിക്കറ്റാമ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. പതും നിസങ്ക (21), ചരിത് അസലങ്ക (12) എന്നിവരാണ് ക്രീസില്‍.

നാലാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ കുശാല്‍ ബൗള്‍ഡാവുകയായിരുന്നു. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ ശ്രീലങ്കയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്കിനെ ഉള്‍പ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക മത്സരത്തിനിറങ്ങിയത്. ഹെന്റിച്ച് ക്ലാസന് പകരമാണ് ഡി കോക്ക് കളിക്കുക. നേരത്തെ വര്‍ണവിവേചനത്തിനെതിരെ മുട്ടില്‍ നിന്ന് പ്രതിഷേധിക്കാനാവില്ലെന്ന കാരണത്താല്‍ ഡി കോക്ക് വിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. 

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഡി കോക്ക് മാപ്പുപറഞ്ഞു. പിന്നാലെ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. ശ്രീലങ്ക ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഓരോ ജയം വീതം സ്വന്തമാക്കി. എങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്ക മുന്നിലാണ്. മുന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. ശ്രീലങ്ക തൊട്ടുതാഴെ നാലാം സ്ഥാനത്തും.

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ന്‍ മാര്‍ക്രം, റീസ ഹെന്‍ഡ്രിക്സ്, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ്, കെശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.

ശ്രീലങ്ക: കുശാല്‍ പെരേര, പതും നിസങ്ക, ചരിത് അസലങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്സ, ദസുന്‍ ഷനക, വാനിഡു ഹസരങ്ക, ചാമിക കരുണാരത്നെ, ദുശ്മന്ത ചമീര, മഹീഷ് തീക്ഷണ, ലാഹിരു കുമാര.