Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ദേ വന്നു, ദേ തീര്‍ന്നു; ഇന്ത്യ-പാക് മത്സര ടിക്കറ്റുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു

കഴിഞ്ഞ മാസം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരങ്ങളുടെ ടിക്കറ്റുകളും ഇതുപോലെ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനുശേഷം ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ വന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെയും സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെയും തോല്‍പ്പിച്ചിരുന്നു.

T20 World Cup: Tickets sold out for India vs Pakistan clash within minutes
Author
First Published Sep 15, 2022, 1:11 PM IST

മെല്‍ബണ്‍: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകളെല്ലാം വില്‍പനക്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നതായി സ്ഥിരീകരിച്ച് ഐസിസി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമായ മെല്‍ബണില്‍ അടുത്ത മാസം 23നാണ് ലോകകപ്പിലെ തന്നെ ക്ലാസിക് പോരാട്ടം നടക്കുന്നത്. 90000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകളാണ് വില്‍പനക്കെത്തി നിമിഷങ്ങള്‍ക്കകം വിറ്റു തീര്‍ന്നത്.

കഴിഞ്ഞ മാസം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരങ്ങളുടെ ടിക്കറ്റുകളും ഇതുപോലെ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനുശേഷം ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍ വന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെയും സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെയും തോല്‍പ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പിനൊരുങ്ങി ബിസിസിഐ, ഗാംഗുലിക്ക് പകരം ജയ് ഷാ പ്രസിഡന്‍റായേക്കും

ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയെങ്കിലും മത്സരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇനിയും നേരിയൊരു സാധ്യത ഐസിസി തുറന്നിടുന്നുണ്ട്. ടിക്കറ്റുകള്‍ സ്വന്തമാക്കിയവര്‍ക്ക് എന്തെങ്കിലും കാരണവശാല്‍ മത്സരം കാണാന്‍ എത്താനായില്ലെങ്കില്‍ ഐസിസിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി തന്നെ ടിക്കറ്റിന്‍റെ യഥാര്‍ത്ഥ വിലക്ക് ആവശ്യക്കാര്‍ക്ക് മറിച്ചു വില്‍ക്കാന്‍ കഴിയുമെന്നാണ്  ഐസിസി വെബ്സൈറ്റിലെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

എന്നാല്‍ ഇത് ടിക്കറ്റ് വില്‍പന ഔദ്യോഗികമായി അവസാനിച്ചശേഷമെ ഇത് ആരംഭിക്കു. ഓസ്ട്രേലിയയിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരുണ്ടെന്നതാണ് ടിക്കറ്റിന് ആവശ്യക്കാര്‍ കൂടാന്‍ കാരണമായത്. ഇന്ത്യാ-പാക് മത്സര ടിക്കറ്റുകള്‍ക്ക് പുറമെ ഒക്ടോബര്‍ 27ന് സിഡ്നിയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്, ഇന്ത്യ-ഗ്രൂപ്പ് എ വിജയകള്‍ എന്നിവരുമായുള്ള മത്സരത്തിന്‍റെ ടിക്കറ്റുകളും പൂര്‍ണമായും വിറ്റുപോയി.

പത്താന്‍റെ ടീമില്‍ പന്തിന് ഇടമില്ല, ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ നിര്‍ദേശിച്ച് മുന്‍ താരങ്ങള്‍

എന്നാല്‍ ആതിഥേയരായ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍-ഗ്രൂപ്പ് എ വിജയികള്‍, ഒക്ടോബര്‍ 30ന് പെര്‍ത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരങ്ങളുടെ ഏതാനും ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. ഇതുവരെ ലോകകപ്പ് മത്സരങ്ങളുടെ അഞ്ച് ലക്ഷം ടിക്കറ്റുകളാണ് ആക വിറ്റുപോയത്. ഇതില്‍ ഒരു ലക്ഷത്തോളം ടിക്കറ്റുകള്‍ ഇന്ത്യാ-പാക് മത്സരത്തിന്‍റേതാണ്.

Follow Us:
Download App:
  • android
  • ios