ഡ്രെസ്സിംഗ് റൂമിലെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്പിന്നര്‍ ആഡം സാംപ. ഷൂവില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്ന പരമ്പരാഗത ആഘോഷം മുടക്കാതെ ഫിഞ്ചും മാത്യു വെയ്ഡും മാര്‍കസ് സ്റ്റോയിനിസും.

ദുബായ്: ടി20 ലോകകപ്പ് (T20 World Cup) ജയം ആഘോഷമാക്കി ഓസ്‌ട്രേലിയന്‍ (Australia) ടീം. നേരം പുലരുവോളം നീണ്ടു ആരോണ്‍ ഫിഞ്ചിന്റെയും (Aaron Finch) കൂട്ടരുടെയും ആഘോഷം. ഒന്നര പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് അവസാനിച്ചതിന്റെ ആവേശത്തിലായിരുന്നു കംഗാരുപ്പട. 

ഡ്രെസ്സിംഗ് റൂമിലെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്പിന്നര്‍ ആഡം സാംപ. ഷൂവില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്ന പരമ്പരാഗത ആഘോഷം മുടക്കാതെ ഫിഞ്ചും മാത്യു വെയ്ഡും മാര്‍കസ് സ്റ്റോയിനിസും. സ്റ്റേഡിയത്തില്‍ നിന്നുള്ള മടക്കവും ഗാര്‍ഡ് ഓഫ് ഓണറോടെ. അവിടെയും താരമായി സ്റ്റോയിനിസ്.

Scroll to load tweet…

അടുത്ത മാസം എട്ടിന് തുടങ്ങുന്ന ആഷസ് ടെസ്റ്റ് പരന്പരയിലാണ് ഓസ്‌ട്രേലിയന്‍ ടീം ഇനി കളിക്കുക. ടി20യില്‍ ന്യുസീലന്‍ഡിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പര ഫെബ്രുവരിയില്‍ നടക്കും. 

Scroll to load tweet…

കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 18.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.