കളിക്കാരെല്ലാം ഒരുമിച്ച് സ്വിമ്മിംഗ് പൂളിൽ നിൽക്കുന്ന ചിത്രങ്ങൾ ബിസിസിഐ പങ്കുവെച്ചു. മലയാളി താരം സഞ്ജു സാംസണെയും ചിത്രത്തിൽ കാണാം.
കൊളംബോ: ഏകദിന, ടി20 പരമ്പരകൾക്കായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ താരങ്ങൾ ക്വാറന്റൈൻ പൂർത്തിയാക്കി. കൊളംബോയിലെ ഹോട്ടലിൽ ക്വാറന്റീനിലിരുന്ന കളിക്കാർ ഇന്നാദ്യമായി ഒത്തൊരുമിച്ചശേഷം സ്വിമ്മിംഗ് പൂളിലിറങ്ങി ശരീരവും മനസും തണുപ്പിച്ചു.
കളിക്കാരെല്ലാം ഒരുമിച്ച് സ്വിമ്മിംഗ് പൂളിൽ നിൽക്കുന്ന ചിത്രങ്ങൾ ബിസിസിഐ പങ്കുവെച്ചു. മലയാളി താരം സഞ്ജു സാംസണെയും ചിത്രത്തിൽ കാണാം. ഇന്ത്യയുടെ സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ജൂനി.ർ താരങ്ങളാണ് ഇന്ത്യൻ ടീമിലധികവും.
ഓപ്പണർ ശിഖർ ധവാനാണ് ടീമിന്റെ നായകൻ. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഈ മാസം 13 മുതൽ തുടങ്ങുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങഴളുടെ ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. മുൻ അണ്ടർ 19 ടീം പരിശീലകനായ രാഹുൽ ദ്രാവിഡാണ് ടീമിന്റെ പരിശീലകൻ.
