ഓലന്‍, കാളന്‍, പച്ചടി, കിച്ചടി...21 കൂട്ടം കറികളും ഒപ്പം അടപ്രഥമന്‍ പായസവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓണസദ്യയുടെ വിശേഷങ്ങള്‍.
ലീഡ്‌സ്: ഇംഗ്ലണ്ടില്‍ വച്ച് ഓണസദ്യ കഴിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഓണാഘോഷം. ലീഡ്സിൽ മലയാളികൾ നടത്തുന്ന തറവാട് ഹോട്ടലിലായിരുന്നു ഓണസദ്യ. നായകന്‍ വിരാട് കോലി ഉള്‍പ്പടെയുള്ള താരങ്ങള്‍ കുടുംബസമേതം സദ്യക്കെത്തി.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനായി ലീഡ്സിലെത്തിയതാണ് ഇന്ത്യൻ ടീം. ഓണം ആഘോഷിക്കണമെന്ന് ആദ്യം താൽപര്യം പറഞ്ഞത് ഇന്ത്യൻ നായകൻ വിരാട് കോലി. സദ്യയായാലോ എന്ന് കെ എൽ രാഹുൽ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ താരങ്ങൾ താല്‍പര്യം പ്രകടിപ്പിച്ചു. ലീഡ്സിൽ മലയാളികൾ നടത്തുന്ന തറവാട് ഹോട്ടലാണ് ഓണസദ്യക്കായി ടീം ഇന്ത്യ തെരഞ്ഞെടുത്തത്.

വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുൽ, ചേതേശ്വര്‍ പൂജാര, രവിചന്ദ്ര അശ്വിൻ, ജസ്‌പ്രീത് ബുമ്ര തുടങ്ങിയവരെല്ലാം കുടുംബത്തോടെ ഉച്ചക്ക് ഒരു മണിക്ക് ഹോട്ടലിൽ എത്തി. 21 കൂട്ടം കറികളും അടപ്രഥമൻ പായസവും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ഓണസദ്യ. മലയാളത്തിന്‍റെ ഓണസദ്യ കോലിപ്പട ആവോളം ആസ്വദിച്ചു.
കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനിടെ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമ്മയും ഹോട്ടലിൽ എത്തി മസാല ദോശ കഴിച്ചിരുന്നു. കോട്ടയം സ്വദേശികളായ സിബി ജോസും രാജേഷ് നായരും അജിത് നായരും തൃശ്ശൂർ സ്വദേശി മനോഹരൻ ഗോപാലും ഉഡുപ്പി സ്വദേശി പ്രകാശ് മെൻഡോൻസയുമാണ് തറവാട് ഹോട്ടലിന്‍റെ അണിയറക്കാർ.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്‌ക്കായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തിയത്. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ബുധനാഴ്‌ച മൂന്നാം ടെസ്റ്റിന് തുടക്കമാകും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്‌ടര്‍ ആര്? ഫൈനലിസ്റ്റുകളേയും പ്രവചിച്ച് ദിനേശ് കാര്‍ത്തിക്
'രോഹിത് ലോകകപ്പിന്‍റെ പര്യായം'; ടി20 പൂരത്തിലും തീപ്പൊരി പ്രതീക്ഷിക്കാമെന്ന് ദിനേശ് കാര്‍ത്തിക്
മൂന്നാം ടെസ്റ്റും പിടിക്കാന്‍ ടീം ഇന്ത്യ; കോലിപ്പട ലീഡ്‌സില്‍ പരിശീലനം തുടങ്ങി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
