ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിന് പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തീവ്രവാദ സംഘത്തിന്റെ ഭീഷണി. പേര് വെളിപ്പെടുത്താത്ത തീവ്രവാദ സംഘം ടീമംഗങ്ങളെ അക്രമിക്കുമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ഇമെയില്‍ അഡ്രസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഈമാസം 16നാണ് പിസിബിക്ക് സന്ദേശം ലഭിക്കുന്നതത്. പിസിബി ഇത് ഐസിസിക്ക് അയക്കുകയായിരുന്നു. 

അധികം വൈകാതെ സന്ദേശത്തിന്റെ കോപ്പി ബിസിസിഐക്കും ലഭിച്ചു. പിന്നാലെ ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട അധികൃതര്‍ ടീമിന്റെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ആന്റ്വിഗയലാണ് ഇന്ത്യന്‍ ടീം താമസിക്കുന്നത്. 

ഇമെയില്‍ സന്ദേശത്തില്‍ ഏതെങ്കിലും തീവ്രവാദ സംഘടനയുടെ പേര് ഉള്‍ക്കൊള്ളിച്ചിട്ടില്ല. എങ്കിലും ഗൗരവത്തോടെയാണ് സംഭവം ബിസിസിഐ കൈകാര്യം ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായവും തേടിയിട്ടുണ്ട്.