Asianet News MalayalamAsianet News Malayalam

ആകാശനീലയിലേക്ക് തിരികെ; ഭാഗ്യനിറവുമായി ബിസിസിഐയുടെ പുതിയ ജേഴ്സി

2007-08 കാലത്തായിരുന്നു ഇതിന് മുമ്പ് ടീം ഇന്ത്യ ആകാശനീല നിറത്തിലുള്ള ജേഴ്സിയണിഞ്ഞത്

The sky blue returns BCCI unveils Team India new jersey ahead of T20 World Cup 2022
Author
First Published Sep 18, 2022, 9:07 PM IST

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യയുടെ പുതിയ ജേഴ്സി ബിസിസിഐ പുറത്തിറക്കി. സ്കൈ ബ്ലൂ ഷെയ്ഡിലുള്ളതാണ് ടീം കുപ്പായം. 2007-08 കാലത്തായിരുന്നു ഇതിന് മുമ്പ് ടീം ഇന്ത്യ ആകാശനീല നിറത്തിലുള്ള ജേഴ്സിയണിഞ്ഞത്. 2007ലെ ഏകദിന ലോകകപ്പിനായാണ് കുപ്പായം അന്ന് പ്രധാനമായും പുറത്തിറക്കിയതെങ്കിലും പിന്നാലെ എം എസ് ധോണിയുടെ നേതൃത്വത്തില്‍ പ്രഥമ ടി20 ലോകകപ്പ് ടീം ഇന്ത്യ ഉയർത്തിയത് സമാന ടീം ജേഴ്സിയിലായിരുന്നു. 

ബിസിസിഐയും സ്പോണ്‍സർമാരായ എംപിഎല്ലും ചേർന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഔദ്യോഗിക ടി20 ജേഴ്സി പുറത്തിറക്കിയത്. ജേഴ്സിയില്‍ മാറ്റം വരുമെന്ന സൂചന ഒരാഴ്ച മുമ്പ് ബിസിസിഐ ട്വിറ്ററിലൂടെ നല്‍കിയിരുന്നു. ഒരു വർഷത്തിനിടെ രണ്ടാം മാറ്റമാണ് ജേഴ്സില്‍ വരുന്നത്. കഴിഞ്ഞ വർഷം യുഎഇയിലെ ടി20 ലോകകപ്പിന് മുമ്പ് ബിസിസിഐ ടീമിന്‍റെ കുപ്പായത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. മൊഹാലിയില്‍ ഓസ്ട്രേലിയക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ ഇറങ്ങുക പുതിയ ജേഴ്സിലായിരിക്കും. ലോകകപ്പിന് യാത്രതിരിക്കും മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ഇന്ത്യക്ക് ടി20 പരമ്പരയുണ്ട്. ഓസ്ട്രേലിയയില്‍ ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുക. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‍ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.  

കാര്യവട്ടം ടി20: ടിക്കറ്റ് വില്‍പന നാളെ മുതല്‍; സഞ്ജു സാംസണ് പ്രത്യേക ആദരം

Follow Us:
Download App:
  • android
  • ios