വേദിയാകാൻ അസൗകര്യമുണ്ടെന്ന് ബിസിസിഐയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) അറിയിച്ചു.

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വന്‍റി 20 ക്രിക്കറ്റ് പരമ്പര കാര്യവട്ടത്ത് നടക്കില്ല. വേദിയാകാൻ അസൗകര്യമുണ്ടെന്ന് ബിസിസിഐയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) അറിയിച്ചു. സൈനിക റിക്രൂട്ട്മെന്‍റ് നടക്കുന്നുവെന്നാണ് വിശദീകരണം. മത്സരസമയത്ത് സൈനിക റിക്രൂട്ട്മെന്‍റ് റാലിക്ക് സ്‌പോര്‍‌ട്സ് ഹബ് വേദിയാകുന്നുണ്ട്. 

സൈനിക റിക്രൂട്ട്മെന്‍റിന് ചീഫ് സെക്രട്ടറിയാണ് അനുമതി നൽകിയത്. പരമ്പരയ്‌ക്കായി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് എഫ്‌എല്‍ടിസി ഒഴിയണമെന്ന ആവശ്യവും നിരാകരിച്ചു.

വിജയശതമാനത്തില്‍ ഇന്ത്യക്ക് പിന്നില്‍; എങ്കിലും ടി20 ക്രിക്കറ്റിലെ സുപ്രധാന റെക്കോഡ് സ്വന്തമാക്കി പാകിസ്ഥാന്‍