Asianet News MalayalamAsianet News Malayalam

'അവനെക്കാള്‍ മികച്ചൊരു ഫിനിഷറില്ല'; ധോണിക്കുനേരെ ഒളിയമ്പെയ്ത് കോലിയെ വാഴ്ത്തി ഗൗതം ഗംഭീര്‍

വിരാട് കോലിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ വലിയ വിമര്‍ശകനായ ഗൗതം ഗംഭീര്‍. ഏകദിന ക്രിക്കറ്റില്‍ കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ലെന്നും കോലി ചേസ് മാസ്റ്ററാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

There is no better finisher than Virat Kohli says Gautam Gambhir gkc
Author
First Published Oct 23, 2023, 10:38 AM IST

ധരംശാല: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ അഞ്ചാം ജയം നേടിയപ്പോള്‍ ബാറ്റു കൊണ്ട് അതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയായിരുന്നു. 95 റണ്‍സെടുത്ത് ടീമിനെ വിജയത്തിനരികെ എത്തിച്ചശേഷമാണ് വിജയസിക്സിനായുള്ള ശ്രമത്തില്‍കോലി വീണത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറിയെന്ന നേട്ടത്തിനരികെയായിരുന്നു കോലി പുറത്തായത്.

രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടശേഷം ഇരുവരും പുറത്താകുകയും പിന്നീടെത്തിയ ശ്രേയസും രാഹുലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തശേഷം മടങ്ങുകയും ചെയ്തെങ്കിലും കോലി ഒരറ്റം സുരക്ഷിതമായി കാത്തു.ഇടക്ക് ധാരണപ്പിശകില്‍ സൂര്യകുമാറിനെ റണ്ണൗട്ടാക്കിയെങ്കിലും രവീന്ദ്ര ജഡേജക്കൊപ്പം ടീമിനെ വിജയത്തിന് അരികിലെത്തിച്ചശേഷമാണ് കോലി മടങ്ങിയത്.

കിവീസിനെ വീഴ്ത്തിയ ഇന്ത്യ സെമി ഉറപ്പിച്ചോ?, ഇനിയെത്ര കളി ജയിച്ചാല്‍ സെമിയിലെത്താം; കണക്കുകള്‍ ഇങ്ങനെ

വിരാട് കോലിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ വലിയ വിമര്‍ശകനായ ഗൗതം ഗംഭീര്‍. ഏകദിന ക്രിക്കറ്റില്‍ കോലിയെക്കാള്‍ മികച്ചൊരു ഫിനിഷറില്ലെന്നും കോലി ചേസ് മാസ്റ്ററാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഫിനിഷിംഗില്‍ ധോണിയെക്കാള്‍ മികവ് കോലിക്കുണ്ടെന്നും ടോപ് ഓര്‍ഡര്‍ ബാാറ്റര്‍ക്കും ഫിനിഷറാവാമെന്നും അഞ്ചാമതോ ഏഴാമതോ ഇറങ്ങി കളി ഫിനിഷ് ചെയ്യുന്ന ആള്‍ മാത്രമല്ല ഫിനിഷറെന്നും ഗംഭീര്‍ വ്യക്തമാക്കി. തുടക്കത്തിലെ ആക്രമണോത്സുക ബാറ്റിംഗിലൂടെ എതിരാാളകള്‍ക്ക് രോഹിത് ശര്‍മ നല്‍കുന്നത് വലിയൊരു മുന്നറിയിപ്പാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

കിവീസിന്‍റെ കഥ കഴിച്ചു,പോയന്‍റ് പട്ടികയില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇനി ഭീഷണിയാകുക മറ്റൊരു ടീം

ഐപിഎല്ലിനിടെ ആര്‍സിബി താരമായ കോലിയും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മെന്‍ററായിരുന്ന ഗൗതം ഗംഭീറും തമ്മില്‍ കൊമ്പു കോര്‍ത്തിരുന്നു. ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖും കോലിയുമായുള്ള പ്രശ്നത്തില്‍ ഇടപെട്ട ഗംഭീര്‍ മത്സരത്തിനൊടുവില്‍ കോലിയോട് രൂക്ഷമായ വാക് തര്‍ക്കത്തിലും ഏര്‍പ്പെട്ടിരുന്നു. പിന്നീട് ഗംഭീറും നവീനും പോകുന്നയിടങ്ങളിലെല്ലാം ആരാധകര്‍ കോലി ചാന്‍റ് ഉയര്‍ത്തി പ്രതിഷേധിക്കുകയും ഗംഭീര്‍ അവരോട് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios