ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് നാലു മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. 29ന് ഇംഗ്ലണ്ടും നവംബര്‍ രണ്ടിന് ശ്രീലങ്കയും അഞ്ചിന് ദക്ഷിണാഫ്രിക്കയും 12ന് നെതര്‍ലന്‍ഡ്സുമാണ് ഇന്ത്യയുടെ എതിരാളികള്‍.

ധരംശാല: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ ന്യൂസിലന്‍ഡിനെ തകര്‍ത്ത് തുടര്‍ച്ചയായ അഞ്ചാം ജയം നേടിയ ഇന്ത്യ 10 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതാണ്. ഇന്നലത്തെ ജയത്തോടെ ഇന്ത്യ സെമി സ്ഥാനം ഉറപ്പിച്ചെന്ന് ഏറെക്കുറെ പറയാമെങ്കിലും സാങ്കേതികമായി സെമിയിലെത്തിയിട്ടില്ല. കാരണം, 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ സെമിയിലെത്തിയ ന്യൂസിലന്‍ഡ് നേടിയത് 11 പോയന്‍റായിരുന്നു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് കിവീസ് 11 പോയന്‍റുമായി ഗ്രൂപ്പ് ഘട്ടത്തിലെ നാലാം സ്ഥാനക്കാരായി സെമിയിലെത്തിയത്.

പാകിസ്ഥാനും 11 പോയന്‍റുണ്ടായിരുന്നെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ പിന്നിലായതോടെ അവര്‍ സെമി കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും(15 പോയന്‍റ്) രണ്ടും മൂന്ന് സ്ഥാനക്കാരായി ഓസ്ട്രേലിയയും(14 പോയന്‍റ്) ഇംഗ്ലണ്ടും(12 പോയന്‍റ്) നാലാം സ്ഥാനക്കാരായി ന്യൂസിലന്‍ഡും(11 പോയന്‍റ്) സെമി കളിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ആകെ നാലു മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചിരുന്നുവെന്നതും സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ ഇത്തവണ മഴമൂലം ഇനി മത്സരങ്ങള്‍ നഷ്ടമാവാനുള്ള സാധ്യത വിരളമാണ്.

20 വര്‍ഷത്തെ കാത്തിരിപ്പ്, ധോണി മുതൽ കോലി വരെ ശ്രമിച്ചിട്ടും നടന്നില്ല, ഒടുവില്‍ ആ ലക്ഷ്യവും നേടി രോഹിത്

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് നാലു മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. 29ന് ഇംഗ്ലണ്ടും നവംബര്‍ രണ്ടിന് ശ്രീലങ്കയും അഞ്ചിന് ദക്ഷിണാഫ്രിക്കയും 12ന് നെതര്‍ലന്‍ഡ്സുമാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ മത്സരങ്ങളില്‍ ഏതെങ്കിലും ഒന്ന് ജയിച്ചാലും ഇന്ത്യക്ക് നാലാം സ്ഥാനത്തെത്തെത്തി സെമിയിലേക്ക് മുന്നേറാനാവുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഇന്നലത്തെ ജയത്തോടെ ഇന്ത്യ സെമിയിലേക്ക് ഒരു ചുവടു കൂടി അടുത്തുവെന്ന് മാത്രമെ പറയാനാവു.

എതിരാളികളില്‍ ശ്രീലങ്കയും നെതര്‍ലന്‍ഡ്സും ഉണ്ടെന്നത് ഇന്ത്യക്ക് ആശ്വസകരമാണെങ്കിലും തങ്ങളുടേതായ ദിവസം ഏത് എതിരാളിയെയും വീഴ്ത്താനാവുമെന്ന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ നെതര്‍ലന്‍ഡ്സ് തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ഓരോ മത്സരവും ഇന്ത്യക്ക് നിര്‍ണായകമായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക