ഹൈരദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചെങ്കിലും ടെസ്റ്റ് പരമ്പര നേടാന്‍ ഇപ്പോഴും ഏറ്റവും സാധ്യത ഇന്ത്യക്ക് തന്നെയാണെന്ന് ഞാന്‍ കരുതുന്നു.കാരണം അവര്‍ തിരിചടിക്കുമെന്ന് ഉറപ്പാണ്.
ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ‍് നേടിയിട്ടും 28 റണ്‍സ് തോല്‍വി വഴങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് മുന്‍ ഇംഗ്ലണ്ടർ് നായകന്‍ മൈക്കല്‍ വോണ്‍. ലോക ക്രിക്കറ്റില്‍ പണവും പ്രതിഭയും വേണ്ടുവോളം ഉണ്ടായിട്ടും ഇന്ത്യയെ പോലെ നേട്ടങ്ങള്‍ കൊയ്യാനാറിയാത്തെ ഒരു ടീമിനെയും താന്‍ കായിക ലോകത്ത് കണ്ടിട്ടില്ലെന്ന് മൈക്കല്‍ വോണ്‍ ടെലഗ്രാഫിലെഴുതിയ കോളത്തില്‍ പറഞ്ഞു.
ഞാനിനി പറയുന്നത് അത്ര ജയപ്രിയമല്ലാത്തൊരു അഭിപ്രായമാണ്. കായികരംഗത്ത് ഞാൻ കണ്ടിട്ടുള്ള ഏതൊരു ടീമിനെക്കാളും കുറച്ച് നേട്ടങ്ങൾ സ്വന്തമാക്കുന്നവരാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.അവർക്ക് ധാരാളം പ്രതിഭകളുണ്ട്. ക്രിക്കറ്റ് ഭരണത്തിന് കൈയില്‍ ഇഷ്ടംപോലെ പണവുമുണ്ട്.അടിസ്ഥാന സൗകര്യങ്ങളും ഏറെ മികച്ചതാണ്. എന്നിട്ടും അവര്‍ പ്രധാന കിരീടങ്ങള്‍ ഒന്നും നേടുന്നില്ല. ഓസ്ട്രേലിയയില്‍ പോയി അവര്‍ രണ്ട് തവണ പരമ്പര നേടിയെന്നത് ശരിയാണ്. പക്ഷെ 2013നു ശേഷം ഒരു ഐസിസി കിരീടം പോലും അവര്‍ നേടിയിട്ടില്ലെന്നത് മറക്കരുത്-വോണ്‍ എഴുതി.
ഹൈരദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചെങ്കിലും ടെസ്റ്റ് പരമ്പര നേടാന്‍ ഇപ്പോഴും ഏറ്റവും സാധ്യത ഇന്ത്യക്ക് തന്നെയാണെന്ന് ഞാന്‍ കരുതുന്നു.കാരണം അവര്‍ തിരിചടിക്കുമെന്ന് ഉറപ്പാണ്. പുതുവര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നമ്മളത് കണ്ടതാണ്. ആദ്യ ടെസ്റ്റില്‍ തോറ്റശേഷം രണ്ടാം ടെസ്റ്റില്‍ അവര്‍ തിരിച്ചുവന്നു. പക്ഷെ ഇപ്പോള്‍ ഇന്ത്യ ആലോചിക്കുന്നത് ഏത് തരത്തിലുള്ള പിച്ചുകളാണ് ഇനി തയാറാക്കുക എന്നതായിരിക്കും. ഇതില്‍ കൂടുതല്‍ പന്ത് തിരിയുന്ന പിച്ചുകള്‍ ഇനി എങ്ങനെയാണ് ഉണ്ടാക്കുക.പരമ്പരക്ക് മുമ്പെ ഇന്ത്യക്കാര്‍ ടേണ്‍ ചെയ്യുന്ന പിച്ചിന് പകരം ഫ്ലാറ്റ് വിക്കറ്റുണ്ടാക്കുന്നതായിരിക്കും നല്ലതെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും വോണ്‍ പറഞ്ഞു.
ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 246 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 436 റണ്‍സ് നേടി 190 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ഒലി പോപ്പിന്‍റെ സെഞ്ചുറി കരുത്തില്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് 400ലേറെ റണ്‍സടിച്ച് ഇന്ത്യക്ക് മുന്നില്‍ 231 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ വെച്ചെങ്കിലും 202 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു.
