Asianet News MalayalamAsianet News Malayalam

IND vs WI: കാര്യവട്ടത്ത് കളിയുണ്ടാകില്ല, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര രണ്ട് വേദികളിലായി ചുരുക്കിയേക്കും

ഫെബ്രുവരി, 12-13 തീയതികളില്‍ ബംഗലൂരുവില്‍ ഐപിഎല്‍ മെഗാ താരലേലം നടക്കുന്നതിനാല്‍ ഫെബ്രുവരി 12ന് നടക്കേണ്ട മൂന്നാം ഏകദിന മത്സരത്തിന്‍റെ തീയതിയില്‍ ചെറിയ മാറ്റം വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Thiruvananthapuram may miss West Indies T20I, Ahmedabad and Kolkata likely to host India's home series
Author
Mumbai, First Published Jan 20, 2022, 9:35 PM IST

മുംബൈ: അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട20 പരമ്പര(IND vs WI) തിരുവനന്തപുരം(Green Field Stadium,Thiruvananthapuram) ഉള്‍പ്പെടെ ആറ് വേദികള്‍ക്ക് പകരം രണ്ട് വേദികളില്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം പടരുന്ന പശ്ചാത്തലത്തില്‍ ഏകദിന, ടി20 പരമ്പര അഹമ്മദാബാദ്(Ahmedabad), കൊല്‍ക്കത്ത(Kolkata) എന്നിവിടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി, 12-13 തീയതികളില്‍ ബംഗലൂരുവില്‍ ഐപിഎല്‍ മെഗാ താരലേലം നടക്കുന്നതിനാല്‍ ഫെബ്രുവരി 12ന് നടക്കേണ്ട മൂന്നാം ഏകദിന മത്സരത്തിന്‍റെ തീയതിയില്‍ ചെറിയ മാറ്റം വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി ആറിന് അഹമ്മദാബാദില്‍ നടക്കുന്ന ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ഫെബ്രുവരി ഒമ്പതിന് ജയ്പൂര്‍, 12ന് കൊല്‍ക്കത്ത എന്നീ വേദികളിലാണ് ഏകദിനങ്ങള്‍ നടക്കേണ്ടത്. ടി20 പരമ്പരയിലെ മത്സരങ്ങള്‍ ഫെബ്രുവരി 15ന് കട്ടക്ക്, ഫെബ്രുവരി 18ന് വിശാഖപട്ടണം, ഫെബ്രുവരി 20ന് തിരുവനന്തപുരം എന്നിവിടങ്ങളിലും നടത്താനാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിസിസിഐ വേദികള്‍ രണ്ടെണ്ണമായി കുറക്കാനൊരുങ്ങുന്നത്. കേരളത്തില്‍ പ്രത്യേകിച്ച് തലസ്ഥാന ജില്ലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ക്രമാതീതതമായി  ഉയരുന്നതും  അവസാന ടി20 മത്സരം നടക്കേണ്ട തിരുവനന്തപുരം(Green Field Stadium,Thiruvananthapuram) വേദി നഷ്ടമാകാന്‍ കാരണമായേക്കും.

ഫെബ്രുവരി ഒന്നിന് അഹമ്മദാബാദിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീം മൂന്ന് ദിവസം ഐസോലേഷനില്‍ കഴിഞ്ഞശേഷം കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷനമാകും പരിശീലനത്തിന് ഇറങ്ങുക. വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുശേഷം നടക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങള്‍ മൊഹാലിയിലും ബെംഗലൂരുവും വേദിയാകും. ടി20 പരമ്പരക്ക് ധര്‍മശാല മാത്രമാകും വേദിയാവുക എന്നും റിപ്പോര്‍ട്ടുണ്ട്.

Follow Us:
Download App:
  • android
  • ios