കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റേഴ്സ് തിരുവനന്തപുരവും ജോളി റോവേഴ്സും തമ്മിലുള്ള ടി20 മത്സരത്തില്‍ കൃഷ്ണപ്രസാദ് ആണ് പറക്കും ക്യാച്ചുമായി ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

ആലപ്പുഴ: ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്സിന്‍റെ പറക്കും ക്യാച്ചുകള്‍ കണ്ട് അന്തം വിട്ടുപോയിരുന്നിട്ടുള്ളവരാണ് നമ്മള്‍. സമകാലീന ക്രിക്കറ്റില്‍ സ്റ്റീവ് സ്മിത്തും രവീന്ദ്ര ജഡേജയുമെല്ലാം ഇത്തരം വണ്ടര്‍ ക്യാച്ചുകളെടുത്ത് നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

എന്നാലിപ്പോള്‍ ഒരു മലയാളി താരം ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്ന് കൈക്കുള്ളിലാക്കി ആരാധകരെ വണ്ടറടിപ്പിക്കുകയാണിപ്പോള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റേഴ്സ് തിരുവനന്തപുരവും ജോളി റോവേഴ്സും തമ്മിലുള്ള ടി20 മത്സരത്തില്‍ കൃഷ്ണപ്രസാദ് ആണ് പറക്കും ക്യാച്ചുമായി ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. മാസ്റ്റേഴ്സ് തിരുവനന്തപുരം താരമായ കൃഷ്ണപ്രസാദ് 98 റണ്‍സുമായി ബാറ്റിംഗിലും തിളങ്ങിയിരുന്നു.

ആലപ്പുഴ എസ് ഡി കോളേജില്‍ നടന്ന മത്സരത്തില്‍ കൃഷ്ണപ്രസാദെടുത്ത ക്യാച്ചിന്‍റെ വീഡിയോ കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. ആ വീഡിയോ കാണാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.