Asianet News MalayalamAsianet News Malayalam

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങൾക്ക് കൊവിഡ്

പാക്കിസ്ഥാനെതിരായ ഏകദിന-ടി20 പരമ്പരകൾ തുടങ്ങാനിരിക്കെയാണ് ഇം​ഗ്ലണ്ട് ടീമിലെ കളിക്കാരടക്കം ഏഴ് പേർക്ക് ഇന്നലെ നടത്തിയ പിസിആർ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്.  എട്ടിന് കാർഡിഫിലാണ് ഇ​ഗ്ലണ്ട്-പാക്കിസ്ഥാൻ ആദ്യ ഏകദിനം.

Three players of England cricket team test positive for Covid
Author
London, First Published Jul 6, 2021, 2:56 PM IST

ലണ്ടൻ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ കളിച്ച ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാരടക്കം ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് കളിക്കാർക്ക് പുറമെ നാല് മാനേജ്മെന്റ് അം​ഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ഏകദിന-ടി20 പരമ്പരകൾ തുടങ്ങാനിരിക്കെയാണ് ഇം​ഗ്ലണ്ട് ടീമിലെ കളിക്കാരടക്കം ഏഴ് പേർക്ക് ഇന്നലെ നടത്തിയ പിസിആർ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്.  എട്ടിന് കാർഡിഫിലാണ് ഇ​ഗ്ലണ്ട്-പാക്കിസ്ഥാൻ ആദ്യ ഏകദിനം.

യുകെ സർക്കാരിന്റെ പ്രോട്ടോക്കോൾ മാനദണ്ഡപ്രകാരം കൊവിഡ് സ്ഥിരീകരിച്ച കളിക്കാരെ ഐസൊലേഷനിൽ വിടുമെന്ന് ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയ ടീം അം​ഗങ്ങളും ക്വാറന്റീനിൽ കഴിയണം.

പാക്കിസ്ഥാനെതിരായ ഏകദിന, ടി20 പരമ്പരകളിൽ ബെൻ സ്റ്റോക്സ് ആണ് ഇം​ഗ്ലണ്ടിനെ നയിക്കുക എന്ന് ഉറപ്പായിട്ടുണ്ട്. ഔദ്യോ​ഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും, പാക്കിസ്ഥാനെതിരായ പരമ്പരയിൽ കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.

കൊവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ടീമിന്റെ ബയോ സെക്യുർ ബബ്ബിൾ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇം​ഗ്ലണ്ട് ടീമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ഹാരിസൺ പറഞ്ഞു.

Follow Us:
Download App:
  • android
  • ios