Asianet News MalayalamAsianet News Malayalam

സഞ്ജു കണ്ടുപഠിക്കട്ടെ, ദുലീപ് ട്രോഫിയില്‍ തിലക് വര്‍മയ്ക്കും സെഞ്ചുറി! ഇന്ത്യ എ കൂറ്റന്‍ ലീഡിലേക്ക്

കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്ന ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്.

tilak varma completed century in duleep trophy against india d
Author
First Published Sep 14, 2024, 2:53 PM IST | Last Updated Sep 14, 2024, 2:53 PM IST

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയുടെ തിലക് വര്‍മയ്ക്ക് സെഞ്ചുറി. ഇന്ത്യ ഡിക്കെതിരായ മത്സരത്തിലാണ് താരം സെഞ്ചുറി നേടിയത്. നേരത്തെ, ഓപ്പണര്‍ പ്രതം സിംഗ് (122) സെഞ്ചുറി പൂര്‍ത്തിക്കായിരുന്നു. ഇരുവരുടേയും കരുത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ എ. നിലവില്‍ അവര്‍ക്ക് 469 റണ്‍സ് ലീഡായി. ഒന്നാം ഇന്നിംഗ്‌സില്‍ 107 റണ്‍സിന്റെ ലീഡുണ്ടായിരുന്നു ഇന്ത്യ എയ്ക്ക്. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 290നെതിരെ ഇന്ത്യ ഡി 183ന് പുറത്താവുകയായിരുന്നു. സഞ്ജു സാംസണ്‍ (5) മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു.

കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്ന ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ഓപ്പണര്‍മാരായ പ്രതം - മായങ്ക് അഗര്‍വാള്‍ (56) സഖ്യം ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിചേര്‍ത്തു. മായങ്കിനെ നഷ്ടമായെങ്കിലും പ്രതമിനൊപ്പം ചേര്‍ന്ന് തിലക് 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ പ്രതം സെഞ്ചുറിയും പൂര്‍ത്തിയാക്കി. പിന്നാലെ സൗരഭ് കുമാറിന് വിക്കറ്റ് നല്‍കി പുറത്തേക്ക്. ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. നാലാമനായി ക്രീസിലെത്തിയ റിയാന്‍ പരാഗിന് (20) തിളങ്ങാനായില്ല. പിന്നീട് ശാശ്വത് റാവത്തിനെ (61) കൂട്ടുപിടിച്ച തിലക് ഇതുവരെ 106 ചേര്‍ത്തിട്ടുണ്ട്.

യൂസ്‌വേന്ദ്ര ചാഹലിനടുത്തെത്തി! ഓസ്‌ട്രേലിയക്ക് വേണ്ടി പുതിയ ടി20 റെക്കോര്‍ഡുമായി മാത്യു ഷോര്‍ട്ട്

സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയപ്പോല്‍ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്‌സ് 183ന് അവസാനിക്കുകയായിരുന്നു. 92 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറര്‍. റിക്കി ഭുയി (23), ഹര്‍ഷിത് റാണ (31), യഷ് ദുബെ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശ്രേയസ് അയ്യര്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ എയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ഷംസ് മുലാനി (89), തനുഷ് കൊട്ടിയാന്‍ (53) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios