വിക്കറ്റ് ആഘോഷിക്കാന്‍ പറ്റിയ സ്ഥലം എന്ന അടിക്കുറിപ്പോടെയാണ് ഡോബല്‍ കോലി പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. ഇതിന് പുറമെ ജോണി ബെയര്‍സ്റ്റോ ബാറ്റ് ചെയ്യുമ്പോള്‍ പ്രകോപിപ്പിച്ച കോലിയുടെ നടപടിക്കെതിരെയും ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനാണ് തക്ക മറുപടിയുമായി ടിനോ ബെസ്റ്റ് രംഗത്തുവന്നത്.
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഗ്രൗണ്ടിലെ ആഘോഷപ്രകടനങ്ങളുടെ പേരിലും ജോണി ബെയര്‍സ്റ്റോയെ പ്രകോപിപ്പിച്ചതിന്‍റെ പേരിലും ഇന്ത്യന്‍ താരം വിരാട് കോലിയെ വില്ലനാക്കിയ ചിത്രീകരിക്കുന്ന ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ടിനോ ബെസ്റ്റ്. എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലീഷ് ഓപ്പണര്‍ അലക്സ് ലീസിന്‍റെ വിക്കറ്റ് നഷ്ടമായപ്പോള്‍ പിച്ചിലെ അപകടമേഖലയില്‍ കൂടി ഓടി ആഘോഷിക്കുന്ന വിരാട് കോലിയുടെ ചിത്രം പങ്കുവെച്ച് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ് ഡോബല്‍ രംഗത്തുവന്നിരുന്നു.
വിക്കറ്റ് ആഘോഷിക്കാന്‍ പറ്റിയ സ്ഥലം എന്ന അടിക്കുറിപ്പോടെയാണ് ഡോബല്‍ കോലി പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. ഇതിന് പുറമെ ജോണി ബെയര്‍സ്റ്റോ ബാറ്റ് ചെയ്യുമ്പോള്‍ പ്രകോപിപ്പിച്ച കോലിയുടെ നടപടിക്കെതിരെയും ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനാണ് തക്ക മറുപടിയുമായി ടിനോ ബെസ്റ്റ് രംഗത്തുവന്നത്.
ചെക്കന്‍ വേറെ ലെവലായി; റിഷഭ് പന്തിന്‍റെ വിക്കറ്റ് കീപ്പിംഗ് മികവിനെ കുറിച്ച് സഞ്ജയ് മഞ്ജരേക്കർ
രാജകീയ പാരമ്പര്യമുള്ള നിങ്ങളെ വെല്ലുവിളിക്കുന്നവരാരാരായാലും അത് കറുത്തവനോ തവിട്ട് നിറമുള്ളവനോ ആരുമാവട്ടെ നിങ്ങള്‍ക്ക് പ്രശ്നമാണ്. കോലിക്കോ അല്ലെങ്കില്‍ ഇംഗ്ലീഷുകാരനല്ലാത്ത മറ്റ് ക്രിക്കറ്റ് താരങ്ങള്‍ക്കോ എതിരെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങളുടെ ഈ വാളോങ്ങലുകള്‍ കണ്ട് തനിക്ക് മടുത്തുവെന്നും ടിനോ ബെസ്റ്റ് ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ബെസ്റ്റിന്‍റെ ട്വീറ്റില്‍ വംശീയ പരാമര്‍ശങ്ങളുണ്ടെന്ന് ചിലര്‍ മറുപടി നല്‍കി. കോലിയുടെ ചിത്രം പങ്കുവെച്ച മാധ്യമപ്രവര്‍ത്തകനായ ഡോബെല്ലും ബെസ്റ്റിന്‍റെ ട്വീറ്റിന് മറുപടി നല്‍കിയിട്ടുണ്ട്. എന്തായിത് ടിനോ, നിങ്ങള്‍ക്ക് എന്നെ അറിയാലോ എന്നാണ് ഡോബെല്‍ മറുപടി നല്‍കിയത്. എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ കോലി രണ്ട് ഇന്നിംഗ്സില്‍ നിന്നുമായി 21 റണ്‍സ് മാത്രമാണ് നേടിയത്.