പല്ലെകലേ: ശ്രീലങ്ക- ന്യൂസിലന്‍ഡ് ആദ്യ ടി20 മത്സരം മഴ കാരണം വൈകുന്നു. പല്ലെകലേയില്‍ നടക്കുന്ന ടി20യില്‍ ഇതുവരെ ടോസിടാന്‍ ആയിട്ടില്ല. മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരാമാണിത്. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകലും ഓരോ മത്സരം വീതം ജയിക്കുകയായിരുന്നു.

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പകരം ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പര കളിച്ച ട്രന്റ് ബോള്‍ട്ടിനും ടി20യില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഏകദിനത്തില്‍ നിന്ന് വിരമിച്ച ലസിത് മലിംഗയാണ് ആതിഥേയരെ നയിക്കുന്നത്. 

ന്യൂസിലന്‍ഡ് സാധ്യത ഇലവന്‍: മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ, ടോം ബ്രൂസ്, റോസ് ടെയ്‌ലര്‍, ടിം സീഫെര്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്‌നര്‍, സ്‌കോട്ട് കുഗ്ഗലെജിന്‍, ടിം സൗത്തി (ക്യാപ്റ്റന്‍), ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍. 

ശ്രീലങ്ക സാധ്യത ഇലവന്‍: ധനുഷ്‌ക ഗുണതിലക, കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, നിരോശന്‍ ഡിക്ക്‌വെല്ല, ദസുന്‍ ഷനക, ഇസുരു ഉഡാന, കശുന്‍ രജിത, അകില ധനഞ്ജയ, ലസിത് മലിംഗ (ക്യാപ്റ്റന്‍), ലക്ഷന്‍ സന്ധാകന്‍.