ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഏഴും ആറും റണ്‍സ് മാത്രമാണ് ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് നേടാനായത്.

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ആര്‍സിബിയും മാറ്റമൊന്നും വരുത്തിയിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഏഴും ആറും റണ്‍സ് മാത്രമാണ് ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് നേടാനായത്. ക്യാപ്റ്റനും സഹ ഓപ്പണറുമായ റുതുരാജ് ഗെയ്ക്‌വാദിനും ഫോമിലാവേണ്ടത് അനിവാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും റുതുരാജിനും കാര്യമായ സംഭാവനകള്‍ നല്‍കാനായിരുന്നില്ല. ആദ്യ മത്സരം ജയിച്ച ആര്‍സിബി പോയന്‍റ് പട്ടികയില്‍ നാലാമതും ആദ് രണ്ട് കളികളും തോറ്റ ചെന്നൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Scroll to load tweet…

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, പ്രശാന്ത് വീർ, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, മാറ്റ് ഹെൻറി, ഖലീൽ അഹമ്മദ്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിംഗ് ഇലവൻ: ഫിൽ സാൾട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക