ശിഖര്‍ ധവാനാണ് ടീം ക്യാപ്റ്റന്‍. ഇരുവരുടെയും നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. 

കൊളംബൊ: രവി ശാസ്ത്രിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. ശിഖര്‍ ധവാനാണ് ടീം ക്യാപ്റ്റന്‍. ഇരുവരുടെയും നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. ബിസിസിഐ പങ്കുവച്ച പരിശീലനത്തിന്റെ ചില ചിത്രങ്ങള്‍ വൈറലായി.

ദ്രാവിഡിനെ പരിശീലക വേഷത്തില്‍ കണ്ടത് ആരാധകരേയും ആവേശത്തിലാക്കി. ട്വിറ്ററില്‍ കമന്റുമായി നിറഞ്ഞിരിക്കുകയാണ് ആരാധകര്‍. മുന്‍ ക്യാപ്റ്റനെ ഇന്ത്യയുടെ സ്ഥിരം പരിശീലകനാക്കണമെന്നാണ് പല ആരാധകരുടേയും ആവശ്യം. ബിസിസിഐ പങ്കുവച്ച ചിത്രങ്ങളില്‍ ആരാധകര്‍ പ്രതികരിച്ചത് എങ്ങനെയെന്ന് കാണാം...

Scroll to load tweet…

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ശാസ്ത്രി പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലാണ്. അഞ്ച് ടെസ്റ്റുകളാണ് ടീം ഇന്ത്യ കളിക്കുന്നത്. അടുത്തമാസം നാലിനാണ് പരമ്പര ആരംഭിക്കുന്നത്. അതുകൊണ്ടാണ് ദ്രാവിഡിനെ പരിശീലകനായി നിയമിച്ചത്.

Scroll to load tweet…
Scroll to load tweet…

അണ്ടര്‍ 19 ഇന്ത്യന്‍ ടീം, ഇന്ത്യ എ എന്നീ ടീമുകളെ പരിശീലിപ്പിച്ചുള്ള പരിചയമുണ്ട് ദ്രാവിഡിന്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ദ്രാവിഡ്.

Scroll to load tweet…