ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും വിജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി മുന്‍ താരങ്ങള്‍. വിരേന്ദര്‍ സെവാഗ്, ആര്‍ പി സിങ്, ഇര്‍ഫാന്‍ പഠാന്‍, ആകാശ് ചോപ്ര എന്നിവരെല്ലാം അഭിനന്ദിച്ചവരുടെ കൂട്ടത്തിലുണ്ട്. ന്യൂസിലന്‍ഡ് താരം മിച്ചല്‍ മക്‌ക്ലെനാഘനും ട്വീറ്റ് ചെയ്തിരുന്നു. ഓക്‌ലന്‍ഡിലെ ഈഡന്‍പാര്‍ക്കില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ചില ട്വീറ്റുകള്‍ വായിക്കാം...