സമൂഹ മാധ്യമങ്ങളില്‍ ആക്റ്റീവല്ലാത്ത വ്യക്തിയാണ് ധോണി. ട്വിറ്ററില്‍ അവസാനം ട്വീറ്റ് ചെയ്തത് ജനുവരി എട്ടിനാണ്. ആക്റ്റീവാകാത്തത് കൊണ്ട് താരത്തിന്റെ ബാഡ്ജ് ഒഴിവാക്കിയതാവാം എന്നാണ് വിലയിരുത്തല്‍.
റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന എം എസ് ധോണിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് പിന്‍വലിച്ചു. ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സമൂഹ മാധ്യമങ്ങളില്‍ ആക്റ്റീവല്ലാത്ത വ്യക്തിയാണ് ധോണി. ട്വിറ്ററില്‍ അവസാനം ട്വീറ്റ് ചെയ്തത് ജനുവരി എട്ടിനാണ്. ആക്റ്റീവാകാത്തത് കൊണ്ട് താരത്തിന്റെ ബാഡ്ജ് ഒഴിവാക്കിയതാവാം എന്നാണ് വിലയിരുത്തല്‍.

ഇന്ത്യയെ രണ്ട് തവണ ലോക കിരീടത്തിലേക്ക് നയിച്ച നായകന്റെ ബാഡ്ജ് നീക്കം ചെയ്തതോടെ വിമര്‍ശനവുമായി ആരാധകരും രംഗത്തെത്തി. എന്നാല്‍ ധോണിയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വേരിഫൈഡാണ്.
ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നത് ധോണിയാണ്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ടീം ജയിച്ചു.
