മെല്‍ബണ്‍: വനിത ടി20 ലോകഇലവന്‍ ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. ഓപ്പണര്‍ ഷെഫാലി വര്‍മ, സ്പിന്നര്‍ പൂനം യാദവ് എന്നിവരാണ് ടീമില്‍ ഇടം നേടിയ താരങ്ങള്‍. ഓസ്‌ട്രേലിയയില്‍ നിന്ന് നാല് താരങ്ങള്‍ ടീമിലടം കണ്ടെത്തി. ഇംഗ്ലണ്ടില്‍ നിന്ന് മൂന്ന് പേരും  ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതവും ടീമില്‍ ഇടം കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഹീതര്‍ നൈറ്റാണ് ടീമിനെ നയിക്കുക. അലീസ ഹീലിയാണ് വിക്കറ്റ് കീപ്പര്‍. 

ലോക ഇലവന്‍: ഷെഫാലി വര്‍മ, ബേത് മൂണി , അലീസ ഹീലി, നതാലി സ്‌കിവര്‍, ഹീതര്‍ നൈറ്റ്, ലൗറ വോള്‍വാട്ട്, ബെയ്‌ലി ജെന്‍സന്‍, ജെസ് ജോനസെന്‍, സോഫി എക്ലെസ്റ്റോണ്‍, മേഗന്‍ ഷട്ട്, പൂനം യാദവ്.

ലോകകപ്പിന്റെ ഫൈനലില്‍ ആതിഥേയരായ ഓസീസിനെതിരെ 85 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19.1 ഓവറില്‍ 99ന് എല്ലാവരും പുറത്താവുകയായിരുന്നു.