Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പിലെ ഓൾ ടൈം ഇലവനെ പ്രഖ്യാപിച്ച് വിസ്‌ഡൻ; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

പാകിസ്ഥാനിൽ നിന്നാണ് കൂടുതൽ താരങ്ങൾ, മൂന്നുപേർ. ഇന്ത്യയുടേയും വെസ്റ്റ് ഇൻഡീസിന്‍റെയും രണ്ടുപേർ വീതം ടീമിൽ ഇടംപിടിച്ചു. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സാമാനായ ക്രിസ് ഗെയ്‍ലും ശ്രീലങ്കയുടെ മുൻ നായകൻ മഹേല ജയവർധനെയുമാണ് ഓപ്പണർമാർ.
 

Two Indians feature in Wisdens T20 World Cup XI
Author
London, First Published Mar 3, 2021, 8:05 PM IST

ലണ്ടന്‍: ടി20 ലോകകപ്പിലെ ഓൾ ടൈം ഇലവനെ പ്രഖ്യാപിച്ച് വിസ്‌ഡൻ. എം എസ് ധോണിയാണ് ടീമിന്‍റെ നായകൻ. ടി20 ലോകകപ്പിന്‍റെ ഏഴാം പതിപ്പ് ഇന്ത്യയിൽ നടക്കാനിരിക്കേയാണ് വിസ്ഡൻ ഓൾടൈം ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് ലോകകപ്പുകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് മികച്ച പതിനൊന്ന് താരങ്ങളെ കണ്ടെത്തിയത്.

പാകിസ്ഥാനിൽ നിന്നാണ് കൂടുതൽ താരങ്ങൾ, മൂന്നുപേർ. ഇന്ത്യയുടേയും വെസ്റ്റ് ഇൻഡീസിന്‍റെയും രണ്ടുപേർ വീതം ടീമിൽ ഇടംപിടിച്ചു. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സാമാനായ ക്രിസ് ഗെയ്‍ലും ശ്രീലങ്കയുടെ മുൻ നായകൻ മഹേല ജയവർധനെയുമാണ് ഓപ്പണർമാർ.
 
ലോകകപ്പിൽ 28 കളിയിൽ നിന്ന് 920 റൺസ് നേടിയിട്ടുള്ള ഗെയ്ൽ ഒമ്പത് വിക്കറ്റും നേടിയിട്ടുണ്ട്. രണ്ടുതവണ വെസ്റ്റ് ഇൻഡീസിനെ ലോക ചാമ്പ്യൻമാരാക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ടി 20 ലോകകപ്പിൽ ആയിരത്തിലേറെ റൺ നേടിയ ഏക ബാറ്റ്സ്മാനാണ് ജയവർധനെ. 31 കളിയിൽ 1016 റൺസ്. മൂന്നാമൻ ഇന്ത്യൻ നായകൻ വിരാട് കോലിയാണ്. 16 കളിയിൽ നേടിയത് 777 റൺസ്.

മധ്യനിരയിൽ കെവിൻ പീറ്റേഴ്സൺ, മാർലൺ സാമുവൽസ്, മൈക്ക് ഹസ്സി എന്നിവരാണ് ഇടംനേടിയത്. വിക്കറ്റ് കീപ്പറും നായകനുമായി ഇന്ത്യയുടെ സ്വന്തം എം എസ് ധോണിക്ക് എതിരാളികളുണ്ടായിരുന്നില്ല. ഓൾറൗണ്ടറായി ടീമിലെത്തിയത് പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി.

34 കളിയിയിൽ 546 റൺസും 39 വിക്കറ്റും നേടിയ മികവാണ് അഫ്രീദിയെ ടീമിലെത്തിച്ചത്. ഫാസ്റ്റ് ബൗളർമാരായി ശ്രീലങ്കയുടെ ലസിത് മലിംഗയും പാകിസ്ഥാന്‍റെ ഉമർ ഗുല്ലും സ്പിന്നറായി സയീദ് അജ്മലും.

Follow Us:
Download App:
  • android
  • ios