Asianet News MalayalamAsianet News Malayalam

U19 Asia Cup : ശ്രീലങ്കന്‍ യുവനിര തകര്‍ന്നു; അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം

ടോസ് നേടിയ ശ്രീലങ്ക (Sri Lanka U10) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിക്കി ഒസ്ത്വളാണ് ലങ്കയെ തകര്‍ത്തത്.

U19 Asia Cup 2021 India need 107 runs to win agaisnt Sri Lanka
Author
Dubai - United Arab Emirates, First Published Dec 31, 2021, 4:47 PM IST

ദുബായ്: അണ്ടര്‍ 19 ഏഷ്യാകപ്പ് (ACC U19 Asia Cup 2021) ഫൈനലില്‍ ഇന്ത്യക്ക് (India U19) 107 റണ്‍സ് വിജയലക്ഷ്യം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇടയ്ക്ക് മഴയെത്തിയതോടെ മത്സരം 38 ഓവറായി കുറച്ചിരുന്നു. നേരത്തെ, ടോസ് നേടിയ ശ്രീലങ്ക (Sri Lanka U10) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിക്കി ഒസ്ത്വളാണ് ലങ്കയെ തകര്‍ത്തത്.

ശ്രീലങ്കയുടെ ആദ്യ ഏഴ് താരങ്ങളില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ഓപ്പണര്‍മാരായ ചാമിന്ദു വിക്രമസിംഗെ (2), ഷെവോണ്‍ ഡാനിയേല്‍ (6), അഞ്ജല ഭണ്ഡാര (9) എന്നിവര്‍ വന്നതുപോലെ മടങ്ങി. രവി കുമാര്‍, രാജ് ബാവ, കൗശല്‍ താംബെ എന്നിവര്‍ക്കായിരുന്നു. 14 റണ്‍സെടുത്ത സദിഷ രാജപക്‌സ അല്‍പനേരം പിടിച്ചുനിന്നു. എന്നാല്‍ വിക്കി മധ്യനിര തകര്‍ത്തു. രാജപക്‌സയെ കൂടാതെ റാനുഡ സോമരത്‌നെ (7), ദുനിത് വെല്ലാലഗെ (9) എന്നിവരെ വിക്കി പുറത്താക്കി. പവന്‍ പാതിരാജ (4) താംബെയുടെ പന്തില്‍ ബൗള്‍ഡായി. 

തുടര്‍ന്ന് ക്രീസിലെത്തിയ താരങ്ങളാണ് ശ്രീലങ്കയുടെ സ്‌കോര്‍ 100 കടത്തിയത്. രവീണ്‍ ഡി സില്‍വ (15), യാസിരു റോഡ്രിഗോ (പുറത്താവാതെ 19), മതീഷ പാതിറാണ (14) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. താംബെ രണ്ട് വിക്കറ്റ് വീഴ്ത്തി. രാജ്‌വര്‍ദ്ധന്‍ ഹംഗര്‍ഗേക്കര്‍, രവി കുമാര്‍, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്നലെ ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിനെത്തിയത്. ശ്രീലങ്ക ശക്തരായ പാകിസ്ഥാനെ തോല്‍പ്പിക്കുകയായിരിരുന്നു.

Follow Us:
Download App:
  • android
  • ios