Asianet News MalayalamAsianet News Malayalam

യുഎഇ വിലക്കിയ ക്രിക്കറ്റ് താരത്തെ ടീമിലെടുക്കാൻ പാക്കിസ്ഥാൻ; ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിക്കും

കഴിഞ്ഞ മാസം അവസാനിച്ച പി എസ് എല്ലിൽ മുള്‍ട്ടാൻ സുല്‍ത്താൻസിനായി കളിച്ച ഉസ്മാന്‍ ഖാന്‍ ഏഴ് മത്സരങ്ങളില്‍ 107.30 ശരാശിയില്‍  430 റണ്‍സടിച്ച് റണ്‍വേട്ടയില്‍ പാക് ക്യാപ്റ്റൻ ബാബര്‍ അസമിന്(569) പിന്നില്‍ രണ്ടാമത് എത്തിയിരുന്നു.

UAE Cricketer Usman Khan, eligible To Play For Pakistan says PCB Chairman
Author
First Published Apr 8, 2024, 9:48 PM IST

ദുബായ്: എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് അഞ്ച് വര്‍ഷത്തേക്ക് വിലക്കിയ യുഎഇ താരത്തെ ദേശീയ ടീമിലെടുക്കാൻ പാകിസ്ഥാന്‍. യുഎഇ താരവും പാക് വംശജനുമായ ഉസ്മാന്‍ ഖാനെയാണ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരക്കുള്ള ടീമില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നത്.പാക് സൈനിക പരിശീലകരോടൊപ്പം പരീശീലനം നടത്തിയ 29 അംഗ പാക് ക്രിക്കറ്റ് ടീമില്‍ ഉസ്മാന്‍ ഖാനുമുണ്ടായിരുന്നു. പിന്നാലെയാണ് താരത്തെ കിവീസിനെതിരെ 18ന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ കളിക്കാന്‍ യോഗ്യനാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം അവസാനിച്ച പി എസ് എല്ലിൽ മുള്‍ട്ടാൻ സുല്‍ത്താൻസിനായി കളിച്ച ഉസ്മാന്‍ ഖാന്‍ ഏഴ് മത്സരങ്ങളില്‍ 107.30 ശരാശിയില്‍  430 റണ്‍സടിച്ച് റണ്‍വേട്ടയില്‍ പാക് ക്യാപ്റ്റൻ ബാബര്‍ അസമിന്(569) പിന്നില്‍ രണ്ടാമത് എത്തിയിരുന്നു.164.12 പ്രഹരശേഷിയിലാണ് ഉസ്മാന്‍ ഖാന്‍ റണ്ണടിച്ചു കൂട്ടിയത്. പിന്നാലെ ഉസ്മാന്‍ ഖാനെ പാക് ടീമിന്‍റെ പരിശീലന ക്യാംപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുഎയിലെ  ആഭ്യന്തര ക്രിക്കറ്റില്‍ അറിയപ്പെടുന്ന താരമായിരുന്ന ഉസ്മാനെ അഞ്ച് വര്‍ഷത്തേക്ക് എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ആരെത്തും, സഞ്ജുവോ റിഷഭ് പന്തോ?; തുറന്നു പറഞ്ഞ് വിന്‍ഡീസ് ഇതിഹാസം

യുഎഇക്കായി കളിക്കാന്‍ അഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് യുഎഇ ക്രിക്കറ്റിലെ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചിരുന്ന ഉസ്മാന്‍ ഖാന്‍ മറ്റ് സാധ്യതകള്‍ തേടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് അഞ്ച് വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിച്ചതെന്ന് എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.യുഎഇ ദേശീയ ടീമിനു വേണ്ടി കളിക്കാനുള്ള നിബന്ധനകള്‍ പൂര്‍ത്തിയാക്കാൻ ഉസ്മാന്‍ ഖാന് 14 മാസം കൂടി കാത്തിരുന്നാല്‍ മതിയായിരുന്നു.

എമിറ്റ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയതോടെ ബോര്‍ഡുമായി ബന്ധപ്പെട്ട് നടക്കുന്ന ടൂര്‍ണമെന്‍റുകളായ ഐഎല്‍ടി20യില്‍ നിന്നും അബുദാബി ടി10 ലീഗിലും ഉസ്മാന്‍ ഖാന് 2029വരെ കളിക്കാനാവില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള പാക് ടീമിന് പിന്നാതെ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള പാക്  ടീമിലുമെത്തുകയാണ് ഉസ്മാന്‍റെ അടുത്ത ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios