Asianet News MalayalamAsianet News Malayalam

സിംബാബ്‌വെ കെനിയയും വീണു! ചരിത്രം കുറിച്ച് ഉഗാണ്ട, ആദ്യമായി ടി20 ലോകകപ്പിന്; യോഗ്യത ഉറപ്പാക്കിയത് 20 ടീമുകള്‍

2022 ടി20 ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുണ്ടായിരുന്നു ടീമുകള്‍ നേരിട്ട് യോഗ്യത നേടിയിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ഇങ്ങനെയെത്തിതത്.

uganda qualified for t20 world cup and zimbabwe out of race
Author
First Published Nov 30, 2023, 8:36 PM IST

കേപ്ടൗണ്‍: ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിന് യോഗ്യത നേടി ഉഗാണ്ട. ആഫ്രിക്കന്‍ മേഖലാ യോഗ്യത റൗണ്ടില്‍ നമീബിയക്ക് പിന്നാലെയാണ് ഉഗാണ്ടയും ലോകകപ്പിനെത്തിയത്. പിന്നിലാക്കിയസ് സിംബാബ്‌വെ, കെനിയ തുടങ്ങിയ ടീമുകളെ. ഇതോടെ ലോകകപ്പിനെത്തുന്ന ടീമുകളുടെ ചിത്രം വ്യക്തമായി. വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ 20 ടീമുകളാണ് പങ്കെടുക്കുന്നത്.

2022 ടി20 ലോകകപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുണ്ടായിരുന്നു ടീമുകള്‍ നേരിട്ട് യോഗ്യത നേടിയിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ഇങ്ങനെയെത്തിതത്. ഇവര്‍ക്ക് ശേഷം ടി20 റാങ്കിംഗില്‍ ഏറ്റവും മികച്ച റാങ്കിലുണ്ടായിരുന്ന അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമകളും യോഗ്യത ഉറപ്പാക്കി. അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ നിന്ന് കാനഡയും ഏഷ്യയില്‍ യോഗ്യതാ റൗണ്ട് കളിച്ച് നേപ്പാള്‍, ഒമാന്‍ രാജ്യങ്ങളും ലോകകപ്പിനെത്തി. 

ഈസ്റ്റ് ഏഷ്യ - പസിഫിക്ക് യോഗ്യതാ റൗണ്ടില്‍ നിന്ന് പാപുവ ന്യൂ ഗിനിയ. യൂറോപ്പില്‍ നിന്ന് യോഗ്യത റൗണ്ട് മറികടന്ന് അയര്‍ലന്‍ഡും സ്‌കോട്‌ലന്‍ഡുമെത്തി. ആഫ്രിക്കയില്‍ നിന്ന് നമീബിയയും ഉഗാണ്ടയും. ആതിഥേയ രാജ്യങ്ങളായി വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും.

ഇന്ന് അവസാന മത്സരത്തില്‍ റവാണ്ടയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ഉഗാണ്ട യോഗ്യത ഉറപ്പാക്കിയത്.  റവാണ്ട 18.5 ഓവറില്‍ 65ന് എല്ലാവുരം പുറത്തായി. മറുപടി ബാറ്റിംഗില്‍ ഉഗാണ്ട 8.1 ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സിംബാബ്‌വെ അവസാന മത്സരത്തില്‍ കെനിയയെ തോല്‍പ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. 110 റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാംബ്‌വെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കെനിയക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുക്കാനാണ് സാധിച്ചത്.

രോഹിത്തും കോലിയും ടെസ്റ്റിന് മാത്രം! സഞ്ജു ഏകദിന ടീമില്‍; മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് രണ്ടുപേര്‍ മാത്രം

Latest Videos
Follow Us:
Download App:
  • android
  • ios